ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ സജീവ കോവിഡ്-19 കേസുകള്‍ 1.5 ലക്ഷത്തിൽ താഴെ ; ഇന്ന് 1.47  ലക്ഷം

Posted On: 23 FEB 2021 11:38AM by PIB Thiruvananthpuram



ന്യൂഡൽഹി , ഫെബ്രുവരി 23,2021


രാജ്യത്തെ മൊത്തം സജീവ കോവിഡ്-19 കേസുകള്‍ 1.5  ലക്ഷത്തിൽ താഴെയായി കുറഞ്ഞു. ഇന്ന് 1,47,306 കേസുകൾ ആണ് ഉള്ളത് . രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 1 .34%  മാത്രമാണിത് .  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,584 പുതിയ  കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതേ കാലയളവില്‍ 13,255  പേർ രോഗമുക്തരായി  .തന്മൂലം സജീവ കോവിഡ് കേസുകളിൽ 2,749 ന്റെ കുറവ് രേഖപ്പെടുത്തി . ഇന്ത്യയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്നു ശതമാനത്തിൽ താഴെയായി  തുടരുന്നു..പ്രതിദിന മരണ നിരക്കുകളിലും  സ്ഥിരമായ കുറവ് രേഖപ്പെടുത്തുന്നു .കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 78 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് .

2021 ഫെബ്രുവരി 22 ന്  രാവിലെ 8 മണി വരെയുള്ള  കണക്കുകൾ പ്രകാരം  2,44,877  സെഷനുകളിൽ ആയി 1,17,45,552  ഗുണഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി  കോവിഡ് വാക്‌സിനേഷന്‍ നല്‍കി. വാക്‌സിനേഷന്റെ മുപ്പത്തിയെട്ടാം ദിനമായ ഇന്ന്, 2021 ഫെബ്രുവരി 22 ന് ,6,28,696 പേർക്ക് വാക്‌സിനേഷൻ നൽകി

ഇതുവരെ 1.07 കോടിയോളം പേരാണ് (1,07,12,665) രോഗത്തിൽ നിന്നും മുക്തി നേടിയത്. 97.22% ആണ് നിലവിലെ രോഗമുക്തി നിരക്ക്. സജീവ കേസുകളും രോഗമുക്തി നേടിയവരും തമ്മിലുള്ള അന്തരം 10,565,359 ആയി .

പുതുതായി രോഗമുക്തി നേടിയവരിൽ 86.56% ശതമാനം 6 സംസ്ഥാനങ്ങളിലാണ്. 5,037  പേർ രോഗമുക്തി നേടിയ കേരള മാണ്  പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ  5,035 പേർ രോഗമുക്തി നേടി.


പുതിയ കേസുകളിൽ 84% ശതമാനം 6 സംസ്ഥാനങ്ങളിലാണ്. 5,210 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമത്. കേരളമാണ് രണ്ടാമത് -  2,212 കേസുകൾ.

 

 കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 84.62% ആറ് സംസ്ഥാനങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ 1 8 ഉം, കേരളത്തിൽ 16  മരണങ്ങളും  റിപ്പോർട്ട് ചെയ്തു

 

IE /SKY

 

******

 



(Release ID: 1700177) Visitor Counter : 199