പ്രധാനമന്ത്രിയുടെ ഓഫീസ്
സിഒപി 26 നിയുക്ത പ്രസിഡന്റ് അലോക് ശര്‍മ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
प्रविष्टि तिथि:
16 FEB 2021 7:01PM by PIB Thiruvananthpuram
26-ാമത് ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ (സിഒപി 26) നിയുക്ത പ്രസിഡന്റും ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവുമായ അലോക് ശര്‍മ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ഐക്യരാഷ്ട്ര ചട്ടക്കൂട് കണ്‍വെന്‍ഷന്റെ (യുഎന്‍എഫ്സിസിസി) തീരുമാനമെടുക്കുന്ന സമിതിയായ സിഒപിയുടെ 26-ാം സമ്മേളനത്തിന് ഇക്കൊല്ലം നവംബറില്‍ യുകെ യിലെ ഗ്ലാസ്ഗോ ആതിഥേയത്വം വഹിക്കും.
സമ്മേളനത്തിന് മുന്നോടിയായി കാലാവസ്ഥാ വ്യതിയാന വിഷയങ്ങളില്‍ ഇന്ത്യ-യുകെ സഹകരണം പ്രധാനമന്ത്രിയും ശ്രീ. അലോക് ശര്‍മയും ചര്‍ച്ച ചെയ്തു. പാരീസ് ഉടമ്പടിയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ച പ്രധാനമന്ത്രി, സിഒപി26 ന്റെ വിജയകരമായ ഫലത്തിനായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. 2020 ഡിസംബറില്‍ നടന്ന കാലാവസ്ഥാ അഭിലാഷ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയെ ശ്രീ. ശര്‍മ്മ അനുസ്മരിച്ചു.
ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
***
(रिलीज़ आईडी: 1698614)
आगंतुक पटल : 179
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Assamese
,
Marathi
,
Gujarati
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada