പ്രധാനമന്ത്രിയുടെ ഓഫീസ്
തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു ; ദുരന്തബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
12 FEB 2021 5:14PM by PIB Thiruvananthpuram
തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു
"തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തം വേദനിപ്പിക്കുന്നു . ദുഃഖത്തിന്റെ ഈ വേളയിൽ, എന്റെ ചിന്ത ദുരന്തബാധിതരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു . ദുരന്തബാധിതരെ സഹായിക്കാൻ അധികൃതർ പ്രവർത്തിക്കുന്നുണ്ട്.
തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF ൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് ധനസഹായമായി 50,000 രൂപയും നൽകും." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
***
( റിലീസ് ഐ.ഡി: 1697436)
സന്ദര്‍ശക കൗണ്ടര്‍ : 157
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada