ധനകാര്യ മന്ത്രാലയം

കാർഷിക അനുബന്ധ, കർഷകക്ഷേമ, ഗ്രാമീണ മേഖലകൾക്കായി ഒമ്പത് നിർദേശങ്ങൾ മുന്നോട്ടുവെച്ച് ധനമന്ത്രി; രാജ്യത്ത് കൊച്ചി ഉൾപ്പടെ അഞ്ചിടത്ത് ആധുനിക മത്സ്യബന്ധന തുറമുഖങ്ങൾ

Posted On: 01 FEB 2021 1:45PM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 01, 2021

രാജ്യത്തെ കാർഷിക മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2021-22 കേന്ദ്ര ബജറ്റിൽ കേന്ദ്ര ധന കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 9 നടപടികൾ പ്രഖ്യാപിച്ചു.

 
1) സ്വമിത്വ പദ്ധതി എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിപ്പിക്കും. ഇതുവരെ രാജ്യത്തെ 1241 ഗ്രാമങ്ങളിലെ 1.80 ലക്ഷം ഭൂവുടമകൾക്ക് കാർഡുകൾ നൽകിക്കഴിഞ്ഞു.


2) കാർഷിക വായ്പ പരിധി FY22ൽ 16.5 ലക്ഷം കോടിയായി വർധിപ്പിച്ചു

3) ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി വിഹിതം മുപ്പതിനായിരം കോടിയിൽ നിന്നും നാൽപതിനായിരം കോടിയായി വർധിപ്പിച്ചു

4) നബാർഡിന് കീഴിൽ 5000 കോടി ചിലവിൽ തുടക്കംകുറിച്ച സൂക്ഷ്മ ജലസേചന നിധിയിലേക്ക് അധികമായി 5000 കോടി രൂപ കൂടി

5) മൂല്യവർദ്ധന, കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 'ഓപ്പറേഷൻ ഗ്രീൻ സ്കീം'-ന് കീഴിൽ 22 വേഗം കേടാകുന്ന വിളകൾ കൂടി

6) e-NAM കളിൽ കൂടി 1.14 ലക്ഷം കോടി രൂപയുടെ വിൽപ്പന നടന്നതായും, വിപണിയിൽ 1.68 കോടി കർഷകർ രജിസ്റ്റർ ചെയ്തതായും ശ്രീമതി നിർമ്മലാ സീതാരാമൻ. e-NAM- ന് കീഴിൽ ആയിരം മണ്ഡികൾ കൂടി ഉൾപ്പെടുത്തും

7) അടിസ്ഥാനസൗകര്യ വികസനത്തിനായി APMC-കൾക്ക് കാർഷിക അടിസ്ഥാനസൗകര്യ നിധി സഹായം ലഭ്യമാക്കുമെന്ന് മന്ത്രി

8) ആധുനിക മത്സ്യബന്ധന തുറമുഖങ്ങൾ, മത്സ്യബന്ധന കേന്ദ്രങ്ങൾ എന്നിവയുടെ വികസനത്തിനായി കൂടുതൽ നിക്ഷേപ പദ്ധതികൾ. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരദ്വീപ്, പേറ്റ്വഘട്ട് എന്നിവിടങ്ങളിൽ 5 പ്രധാന മത്സ്യ തുറമുഖങ്ങൾ പ്രാരംഭഘട്ടത്തിൽ സജ്ജമാക്കും. ഇവയെ സാമ്പത്തിക ഇടപാടുകളുടെ കേന്ദ്രമായി വികസിപ്പിക്കും

9) വിവിധോദ്ദേശ കടൽപായൽ പാർക്ക് തമിഴ്നാട്ടിൽ സജ്ജമാക്കും

എല്ലാ ഉൽപന്നങ്ങൾക്കും ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങു എങ്കിലും കുറഞ്ഞ താങ്ങുവില ഉറപ്പാക്കിയതിലൂടെ MSP സംവിധാനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി ധനമന്ത്രി പറഞ്ഞു.
കർഷകർക്കുള്ള ധന വിതരണത്തിലെ വർധന താഴെ പട്ടികയിൽ കൊടുക്കുന്നു:


(Release ID: 1694009) Visitor Counter : 273