ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിൽ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഇന്ന് 1.7 ലക്ഷത്തിൽ താഴെയായി കുറഞ്ഞു
Posted On:
30 JAN 2021 10:52AM by PIB Thiruvananthpuram
ന്യൂഡൽഹി , ജനുവരി 30,2021
ഇന്ത്യയിൽ ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഇന്ന് 1.7 ലക്ഷത്തിൽ താഴെയായി (1,69,824) കുറഞ്ഞു
9 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ ഉയർന്ന പ്രതിവാര പോസിറ്റീവ് നിരക്ക് ഉണ്ട്. കേരളത്തിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.20 ശതമാനം രേഖപ്പെടുത്തുന്നു. ഛത്തീസ്ഗഡിൽ 7.30 ശതമാനമാണ്.
ഇന്ത്യയിൽ രോഗമുക്‌തി നിരക്ക് ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നായ ഏകദേശം 97% (96.98%) ൽ എത്തി. 1.04 കോടിയിലധികം (1,04,09,160) ആളുകൾ ഇതുവരെ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,808 രോഗികൾ സുഖം പ്രാപിച്ച് ആശുപത്രികളിൽ നിന്നും ഡിസ്ചാർജായി.
രാജ്യവ്യാപകമായി 2021 ജനുവരി 30 രാവിലെ 8 മണി വരെ 35 ലക്ഷത്തിലധികം (35,00,027) പേർക്ക് കോവിഡ് –-19 വാക്സിനേഷൻ യജ്‌ഞത്തിൽ വാക്സിനേഷൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,809 സെഷനുകളിലായി 5,71,974 പേർക്ക് വാക്സിനേഷൻ നൽകി. ഇതുവരെ 63,687 സെഷനുകൾ നടത്തി.
രോഗമുക്‌തരായവരിൽ 85.10 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നു. 6,398 കേസുകളുമായി കേരളത്തിൽ ഏറ്റവും കൂടിയ ഏകദിന രോഗമുക്‌തി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,613 പേർ മഹാരാഷ്ട്രയിലും 607 പേർ കർണാടകയിലും രോഗമുക്‌തരായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,083 പുതിയ പ്രതിദിന പുതിയ കേസുകൾ റിപ്പോർട്ടു ചെയ്‌തു.
പുതിയ കേസുകളിൽ 81.95 ശതമാനവും 6 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമാണ്. ഏറ്റവും ഉയർന്ന പ്രതിദിന( 6,268 )കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്‌തു. മഹാരാഷ്ട്രയിൽ 2,771 കേസുകളും തമിഴ്‌നാട്ടിൽ 509 കേസുകളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 137 മരണങ്ങൾ രേഖപ്പെടുത്തി. പുതിയ മരണങ്ങളിൽ 83.94 ശതമാനവും ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ആണ്. ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലാണ് (56). ദിവസേന 22 മരണങ്ങൾ കേരളത്തിലും പഞ്ചാബിൽ 11 മരണവും റിപ്പോർട്ടു ചെയ്‌തു.
(Release ID: 1693551)
Visitor Counter : 228
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Telugu