പ്രധാനമന്ത്രിയുടെ ഓഫീസ്
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് നടത്തിയ പ്രസ്താവന
Posted On:
29 JAN 2021 11:12AM by PIB Thiruvananthpuram
നമസ്കാരം സുഹൃത്തുക്കളെ,
ഈ ദശകത്തിലെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. ഇന്ത്യയുടെ ശോഭനമായ ഭാവിയ്ക്ക് ഈ ദശകം വളരെ പ്രധാനമാണ്. അതിനാൽ, സ്വാതന്ത്ര്യസമരസേനാനികൾ കണ്ട സ്വപ്നങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു സുവർണ്ണാവസരം രാജ്യത്തിന് കൈവന്നിരിക്കുകയാണ്. ഈ ദശകത്തിന്റെ ശരിയായ വിനിയോഗം സാധ്യമാക്കുന്നതിന്, ഈ ദശകത്തെ മുഴുവൻ മനസ്സിൽ കണ്ടുകൊണ്ട് അർത്ഥവത്തായ ഫലങ്ങൾക്കായി വ്യത്യസ്ത കാഴ്ചപ്പാടുകളുടെ ചർച്ചകളും സംവാദവും ഉണ്ടാകണം. ഇതാണ് രാജ്യത്തിന്റെ പ്രതീക്ഷകൾ.
രാജ്യത്തെ ജനങ്ങൾ ഞങ്ങളെ എല്ലാവരെയും പാർലമെന്റിലേക്ക് അയച്ചത് പ്രത്യാശയും പ്രതീക്ഷയുമോടെയാണ്. ജനാധിപത്യത്തിന്റെ ഔചിത്യം പാലിച്ചുകൊണ്ട് പാർലമെന്റിന്റെ ഈ പുണ്യ സ്ഥലം പൂർണ്ണമായും ഉപയോഗപ്പെടുത്തിക്കൊണ്ട്, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നതിൽ നിന്ന് ഞങ്ങൾ ഒഴിഞ്ഞുമാറില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാ എംപിമാരും ഈ സമ്മേളനത്തെ കൂടുതൽ ഉൽപാദനക്ഷമമാക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.
ഇത് ഒരു ബജറ്റ് സമ്മേളനം കൂടിയാണ്. ഒരുപക്ഷേ, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 2020 ൽ നമ്മുടെ ധനമന്ത്രിക്ക് നാലഞ്ചു മിനി ബജറ്റുകൾ പ്രത്യേക പാക്കേജുകളായി അവതരിപ്പിക്കേണ്ടി വന്നു. അതായത്, മിനി ബജറ്റുകളുടെ പരമ്പര 2020 ലും തുടർന്നു. ഈ ബജറ്റ് ആ നാലഞ്ചു ബജറ്റുകളുടെ പരമ്പരയുടെ ഭാഗമായി കാണുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
ഒരിക്കൽ കൂടി, ഞാനും ഇരുസഭകളിലെ എല്ലാ എംപിമാരും പ്രതിജ്ഞാബദ്ധരാണ്, ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ മാർഗനിർദേശപ്രകാരം അദ്ദേഹത്തിന്റെ സന്ദേശം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ശ്രമിക്കും.
ഒട്ടേറെ നന്ദി.
*****
(Release ID: 1693163)
Visitor Counter : 200
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada