ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 നുമായി ബന്ധപ്പെട്ട ഇരുപത്തിമൂന്നാമത് മന്ത്രിതല യോഗത്തിന് ഡോക്ടർ ഹർഷവർദ്ധൻ  അധ്യക്ഷത   വഹിച്ചു

Posted On: 28 JAN 2021 12:24PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി, ജനുവരി 28,2021

 

 കോവിഡ് 19 മായി ബന്ധപ്പെട്ട ഇരുപത്തിമൂന്നാമത് ഉന്നത മന്ത്രിതല യോഗത്തിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ വീഡിയോ കോൺഫറൻസിലൂടെ ഇന്ന് അധ്യക്ഷം വഹിച്ചു.

 

 വിദേശകാര്യ മന്ത്രി ഡോക്ടർ എസ് ജയശങ്കർ, വ്യോമയാന മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ അശ്വിനികുമാർ ചൗബേയ്, ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി നിത്യാനന്ദ റായി, തുറമുഖ ഷിപ്പിംഗ് ജലഗതാഗത രാസവസ്തു വള മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

 

 

 

NCDC ഡയറക്ടർ ഡോക്ടർ സുജീത് കെ സിങ്, കോവിഡ്മഹാമാരി സംബന്ധിച്ച് രാജ്യത്തെ നിലവിലെ സ്ഥിതിഗതികളും ഭാവി സാഹചര്യങ്ങളും ഉൾപ്പെടുത്തിയുള്ള വിശദമായ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു.

 

 

മുംബൈ, തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് എന്നിവ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന  ആദ്യ അഞ്ച് ജില്ലകളായി തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു

 

 

 നിലവിൽ മഹാരാഷ്ട്ര, കേരളം എന്നീ രണ്ട് സംസ്ഥാനങ്ങളിലാണ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ 70 ശതമാനവും ഉള്ളത്. വരുന്ന മാസങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു

 

 നിതി ആയോഗ് അംഗം ഡോക്ടർ വിനോദ് കെ പോൾ, കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൻ എന്നിവർ വാക്സിൻ വികസനത്തിലും വിതരണത്തിലും കേന്ദ്ര ഗവൺമെന്റ് കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ചു. ലോകത്ത് ഏറ്റവും മികച്ച രീതിയിൽ വാക്സിൻ വിതരണം ലഭ്യമാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആറാമതാണ് ഇന്ത്യയെന്ന് ഡോക്ടർ പോൾ അറിയിച്ചു. വരുന്ന കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നാം മൂന്നാംസ്ഥാനത്തേക്ക്  ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

 

 ഇന്ത്യൻ വാക്സിനുകൾക്കായി ദേശീയ അന്തർദേശീയ തലങ്ങളിലെ ആവശ്യങ്ങൾ സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രശ്നങ്ങളും  യോഗം ചർച്ച ചെയ്തു



(Release ID: 1692909) Visitor Counter : 190