ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് പ്രതിരോധത്തിൽ സുപ്രധാന നേട്ടം സ്വന്തമാക്കി ഇന്ത്യ. രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആറു മാസത്തിനും 24 ദിവസത്തിനുശേഷം രണ്ടു ലക്ഷത്തിൽ താഴെയായി

Posted On: 20 JAN 2021 12:34PM by PIB Thiruvananthpuram



രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ (1,97,201 )ആയി. 207 ദിവസങ്ങൾക്ക് ശേഷമാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇത്രയും കുറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 988 പേർക്കാണ് രോഗം ഭേദമായ ത്. ഇത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ 3 327 ന്റെ കുറവ് ഉണ്ടാക്കിയിട്ടുണ്ട്.

 ദശലക്ഷം പേരിലെ പ്രതിദിന രോഗ സ്ഥിരീകരണം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യ. 2021 ജനുവരി 20 രാവിലെ 7 മണി വരെയുള്ള കണക്കുകൾ പ്രകാരം 6,74,835 പേരാണ് നിലവിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3860 സെഷനുകളിലായി 2,20,786 പേർ വാക്സിൻ സ്വീകരിച്ചു.  ഇതുവരെ 11,720 സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത് . 

S. No.

State/UT

Beneficiaries vaccinated

1

A & N Islands

644

2

Andhra Pradesh

65,597

3

Arunachal Pradesh

2,805

4

Assam

7,585

5

Bihar

47,395

6

Chandigarh

469

7

Chhattisgarh

10,872

8

Dadra & Nagar Haveli

125

9

Daman & Diu

94

10

Delhi

12,902

11

Goa

426

12

Gujarat

21,832

13

Haryana

28,771

14

Himachal Pradesh

5,049

15

Jammu & Kashmir

4,414

16

Jharkhand

8,808

17

Karnataka

82,975

18

Kerala

24,007

19

Ladakh

119

20

Lakshadweep

369

21

Madhya Pradesh

18,174

22

Maharashtra

33,484

23

Manipur

1111

24

Meghalaya

1037

25

Mizoram

1091

26

Nagaland

2,360

27

Odisha

60,797

28

Puducherry

759

29

Punjab

5,567

30

Rajasthan

32,379

31

Sikkim

358

32

Tamil Nadu

25,908

33

Telangana

69,405

34

Tripura

3,734

35

Uttar Pradesh

22,644

36

Uttarakhand

6,119

37

West Bengal

43,559

38

Miscellaneous

21,091

 

Total

6,74,835

 




ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം 1.02 കോടിയിൽ (10,245,741) എത്തി. ആകെ രോഗമുക്തരുടെ എണ്ണവും നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും തമ്മിലെ വ്യത്യാസം കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു കോടി പിന്നിട്ടിരുന്നു. ഇന്ന് ഇത് 10,048,540 ആണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96. 70 ശതമാനമായി ഉയർന്നിട്ടുണ്ട്.

രോഗസൗഖ്യം നേടിയവരിൽ 80.43 ശതമാനംപേരും 10 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. 45 16 പേർ രോഗസൗഖ്യം നേടിയ മഹാരാഷ്ട്രയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ രോഗമുക്തി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ 4 296 പേരും കർണാടകയിൽ 807 പേരും ഇന്നലെ രോഗസൗഖ്യം നേടി.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ.79.2 ശതമാനം പേരും 7 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്. 6186 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ 2 294 പുതിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിദിന മരണങ്ങളിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 162 കോവിഡ്മ രണങ്ങളാണ് രാജ്യത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 71.6 ശതമാനവും ആറു സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ അമ്പതും കേരളത്തിൽ 26 ഉം പശ്ചിമബംഗാളിൽ 11 ഉം പേരാണ് ഇന്നലെ മരണമടഞ്ഞത്.


(Release ID: 1690451) Visitor Counter : 228