പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ അഞ്ചാം വാർഷികത്തിൽ ഗുണഭോക്‌താക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു .

प्रविष्टि तिथि: 13 JAN 2021 11:37AM by PIB Thiruvananthpuram

പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ അഞ്ചാം വാർഷികത്തിൽ ഗുണഭോക്‌താക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

"കഠിനാധ്വാനികളായ കൃഷിക്കാരെ പ്രകൃതിയുടെ വ്യതിയാനങ്ങളിൽ നിന്ന് സുരക്ഷിതമാക്കുന്നതിനുള്ള ഒരു പ്രധാന സംരംഭമായ പി എം ഫസൽ ബിമ യോജന ഇന്ന് 5 വർഷം പൂർത്തിയാക്കുന്നു. പദ്ധതി കവറേജ് വർദ്ധിപ്പിക്കുകയും അപകടസാധ്യത കുറയ്ക്കുകയും കോടിക്കണക്കിന് കർഷകർക്ക് പ്രയോജനപ്പെടുകയും ചെയ്‌തു. പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കളെയും ഞാൻ അഭിനന്ദിക്കുന്നു. 

പ്രധാനമന്ത്രി ഫസൽ ഭീമ യോജന എങ്ങനെ കർഷകർക്ക് കൂടുതൽ നേട്ടം ഉറപ്പാക്കി?

ക്ലെയിമുകൾ പരിഹരിക്കുന്നതിൽ സുതാര്യത എങ്ങനെ വർദ്ധിപ്പിച്ചു?

ഇവയ്‌ക്കും PMFBY- യുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾക്കും  NaMo App- ന്റെ നിങ്ങളുടെ വോയ്‌സ് വിഭാഗത്തിലെ നൂതന ഉള്ളടക്കത്തിലൂടെ ഉത്തരം ലഭിക്കുന്നു. " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു 

 

***

 


(रिलीज़ आईडी: 1688190) आगंतुक पटल : 163
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada