ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കോവിഡ് പരിശോധനയില്‍ അഭൂതപൂര്‍വമായ വര്‍ധന; നടത്തിയത് 18 കോടിയിലേറെ ടെസ്റ്റുകള്‍




15 സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ രോഗസ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

രാജ്യവ്യാപകമായ മൂന്നാമത്തെ ബൃഹദ് ഡ്രൈ റണ്‍ നടന്നത് 4895 സെഷന്‍ സൈറ്റുകള്‍, 615 ജില്ലകള്‍, 33 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളെ ഉള്‍ക്കൊള്ളിച്ച്

Posted On: 09 JAN 2021 12:20PM by PIB Thiruvananthpuram



കോവിഡ് 19 ആകെ പരിശോധനകളുടെ  എണ്ണത്തില്‍ രാജ്യത്ത് ഗണ്യമായ വര്‍ദ്ധന.  ഇന്നത്തെ കണക്കുപ്രകാരം ആകെ  18 കോടി (18,02,53,315) ടെസ്റ്റുകളെന്ന നാഴികക്കല്ലു പിന്നിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,16,951 പരിശോധനകള്‍ നടത്തി.
 
1201 സര്‍ക്കാര്‍ ലബോറട്ടറികളും 1115 സ്വകാര്യ ലബോറട്ടറികളും ഉള്‍പ്പെടെ രാജ്യത്ത് 2316 ടെസ്റ്റിംഗ് ലാബുകളാണ് ഉള്ളത്. ഉയര്‍ന്ന തോതിലുള്ള സമഗ്ര പരിശോധന ദേശീയ തലത്തില്‍ രോഗസ്ഥിരീകരണ നിരക്ക് കുറയ്ക്കുന്നതിന് കാരണമായി.
 
മൊത്തം ടെസ്റ്റുകള്‍ 18 കോടി കടക്കുമ്പോള്‍ ആകെ നിരക്കും കുറയുകയാണ്. ദേശീയ  രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 5.79% ആണ്. അഞ്ച് മാസത്തിനുള്ളിലാണ് ഇത് 8.93 ശതമാനത്തില്‍ നിന്ന് 5.79 ശതമാനമായി കുറഞ്ഞത്.

 
15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും രോഗസ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. 1.44 ശതമാനവുമായി ബീഹാറിലാണ് ഏറ്റവും കുറഞ്ഞ രോഗസ്ഥിരീകരണ നിരക്ക്.
 
ദശലക്ഷത്തിലെ ഇന്ത്യയുടെ പരിശോധന  (ടിപിഎം) ഇന്ന് 130618.3 ആണ്. 
 
22 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ മികച്ചതാണ് പരിശോധനാനിരക്ക്. 
 
 13 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ദശലക്ഷം പേരിലെ പരിശോധനാ നിരക്ക് കുറവാണ്. 
 

ഈ കാലയളവില്‍ ഇന്ത്യയില്‍ 19,253 പേരാണ് രോഗമുക്തരായത്.  ഇത് ചികിത്സയിലുള്ളവരുടെ എണ്ണം കുറയ്ക്കുന്നതിനു സഹായിച്ചു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ള 2,24,190 പേര്‍ ആകെ രോഗബാധിതരുടെ  2.15% മാത്രമാണ്. ആകെ രോഗമുക്തരുടെ എണ്ണം 10,056,651 ആണ്. രോഗമുക്തി നിരക്ക് 96.41% ആയി ഉയര്‍ന്നു. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ക്രമാനുഗതമായി വര്‍ദ്ധിക്കുകയാണ്. നിലവില്‍ ഇത് 9,832,461 ആണ്.

രോഗമുക്തരായവരുടെ 78.89% സംഭാവന ചെയ്യുന്നത് പത്ത് സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണപ്രദേശങ്ങള്‍ ആണ്. കേരളത്തില്‍ 5,324 പേര്‍ കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചു. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും യഥാക്രമം 2,890 ഉം 1,136 ഉം പേര്‍ രോഗമുക്തരായി. 
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,222 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 
പുതിയ കേസുകളില്‍ 79.83% പത്ത് സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,142 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 3,693 പുതിയ കേസുകളും കര്‍ണാടകയില്‍ 970 കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 228 മരണങ്ങളില്‍  76.32% ഏഴ് സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 73 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. പശ്ചിമ ബംഗാളില്‍ 23 ഉം കേരളത്തില്‍ 21 ഉം ആണ് മരണസംഖ്യ.
 
വാക്‌സിനേഷന്റെ തയ്യാറെടുപ്പുകള്‍ക്കായി ഇന്നലെ നടത്തിയ മൂന്നാമത്തെ ബൃഹദ് ഡ്രൈ റണ്‍ 33 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളലെയും 615 ജില്ലകളിലായി 4895 സെഷന്‍ സൈറ്റുകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. 


(Release ID: 1687296) Visitor Counter : 216