ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

സുപ്രധാന നാഴികക്കല്ലു പിന്നിട്ട് ഇന്ത്യ; കോവിഡ് മുക്തരുടെ ആകെ എണ്ണം ഒരു കോടി കടന്നു

രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 44 മടങ്ങ് അധികമായി

ആകെ രോഗമുക്തരുടെ 51 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍

Posted On: 07 JAN 2021 12:11PM by PIB Thiruvananthpuram

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ആകെ രോഗമുക്തരുടെ എണ്ണം ഇന്ന് ഒരു കോടി പിന്നിട്ടു (10,016,859). ഇതു ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,587 പേരാണ് രോഗമുക്തരായത്.  ദേശീയ രോഗമുക്തി നിരക്ക് 96.36 ശതമാനമായി ഉയര്‍ന്നു. ചികിത്സയിലുള്ളവരും രോഗമുക്തരും തമ്മിലുള്ള അന്തരം തുടര്‍ച്ചയായി വര്‍ധിക്കുകയാണ് (97,88,776).
 

രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ 44 ഇരട്ടിയാണ്.

നിലവില്‍ രാജ്യത്താകെ ചികിത്സയിലുള്ളത് 2,28,083 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 2.19% മാത്രമാണ്.

ആകെ രോഗമുക്തരുടെ 51 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്.
 
ദേശീയ രോഗമുക്തി നിരക്ക് 96.36% ആണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും രോഗമുക്തി നിരക്ക് 90 ശതമാനത്തിലധികമാണ്.


 
ഇന്ത്യയുടെ രോഗമുക്തി നിരക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കൂടുതല്‍ പേര്‍ രോഗബാധിതരായ രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് രോഗമുക്തി.

പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതോടെ രോഗ സ്ഥിരീകരണ നിരക്കും കുറഞ്ഞു. പ്രതിദിനരോഗ സ്ഥിരീകരണ നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്.
 
17 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക്.
 
പുതുതായി രോഗമുക്തരായവരുടെ 79.08% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5,110 പേരാണ് കേരളത്തില്‍ രോഗമുക്തരായത്.  മഹാരാഷ്ട്രയില്‍ 2,570 പേരും സുഖംപ്രാപിച്ചു.
 
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 83.88% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,394 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 4,382 പേര്‍ക്കും ഛത്തീസ്ഗഢില്‍ 1,050 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.


കഴിഞ്ഞ 24 മണിക്കൂറിനിടെ 222 മരണമാണ് കോവിഡ് ബാധിച്ചാണെന്നു തിരിച്ചറിഞ്ഞത്. ഇതില്‍ 67.57% ആറ് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ (66 മരണം). കേരളത്തില്‍ 25 പേരും പശ്ചിമ ബംഗാളില്‍ 22 പേരും മരിച്ചു.

 

***(Release ID: 1686757) Visitor Counter : 89