ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്തെ കോവിഡ് മരണങ്ങള്‍ ക്രമമായി കുറയുന്നു; കഴിഞ്ഞ 12 ദിവസങ്ങളില്‍ പ്രതിദിന മരണം 300ല്‍ താഴെ
Posted On:
06 JAN 2021 11:09AM by PIB Thiruvananthpuram
രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം ഓരോ ദിവസം ചെല്ലുമ്പോഴും ക്രമമായി കുറയുന്നു. കഴിഞ്ഞ 12 ദിവസങ്ങളില്‍ പ്രതിദിനം 300ല്‍ താഴെ മരണങ്ങള്‍ മാത്രമേ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി ഇന്ത്യയില്‍ ദശലക്ഷത്തില്‍ ഒരു മരണം മാത്രമേ സംഭവിക്കുന്നുള്ളൂ.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞ് 2,27,546 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ 2.19% മാത്രമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 21,314 പേരാണ് രോഗമുക്തരായത്. 18,088 പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 3490 പേരുടെ കുറവാണുണ്ടായത്.
കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ ഇന്ത്യയില്‍ ദശലക്ഷത്തില്‍ 96 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യ, ഫ്രാന്‍സ്, ഇറ്റലി, യുഎസ്എ, യുകെ എന്നിവിടങ്ങളില്‍ കേസുകളുടെ എണ്ണം കൂടുതലാണ്.
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1 കോടിയോട് അടുത്തു. നിലവില്‍ ഇത് 99,97,272 . രോഗമുക്തി നിരക്ക് 96.36% ആയി വര്‍ധിച്ചു.
പുതുതായി രോഗമുക്തരായവരില്‍ 76.48 % 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 4922 രോഗമുക്തരുമായി കേരളമാണ് ഒന്നാമത്. മഹാരാഷ്ട്രയില്‍ 2,828 പേരും ഛത്തീസ്ഗഢില്‍ 1,651 പേരും രോഗമുക്തരായി.
പുതുതായി രോഗബാധിതരായവരുടെ 79.05% പത്ത് സംസ്ഥാനങ്ങളിലാണ് / കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 5615 പുതിയ കേസുകളും മഹാരാഷ്ട്രയില്‍ 3160 പുതിയ കേസുകളും ഛത്തീസ്ഗഢില്‍ 1,021 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 264 കോവിഡ് മരണങ്ങളാണ്. ഇതില്‍ 73.48% പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്.
പുതുതായി മരണമടഞ്ഞവരുടെ 24.24% മഹാരാഷ്ട്രയിലാണ്. 64 പേരാണ് ഇവിടെ മരിച്ചത്. ഛത്തീസ്ഗഢിലും കേരളത്തിലും യഥാക്രമം 25 ഉം24 ഉം പേര്‍ മരിച്ചു.
രാജ്യത്ത്, ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം നിലവില്‍ 71 ആണ്.
***
(Release ID: 1686536)
Visitor Counter : 263
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu