ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 16,504 പോസിറ്റീവ് കേസുകള്‍ മാത്രം

Posted On: 04 JAN 2021 10:50AM by PIB Thiruvananthpuram



ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 16,504 പേര്‍ മാത്രമാണ് പുതുതായി രോഗബാധിതരായത്.

ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 2,43,953 ആയി. ഇത് ആകെ രോഗബാധിതരുടെ 2.36 ശതമാനം മാത്രമാണ്. നിലവില്‍ രോഗബാധിതരായവരുടെ ആകെ എണ്ണത്തില്‍ ഇന്നലെ 3267 കേസുകള്‍ കുറഞ്ഞു.

ഇന്ത്യയില്‍ നടന്ന ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 17.5 കോടി പിന്നിട്ടു.(17,56,35,761). കഴിഞ്ഞ 24 മണിക്കൂറില്‍ 7,35,978 സാംപിളുകള്‍ പരിശോധിച്ചു. 2299 ലാബുകളാണ് കോവിഡ് പരിശോധനയ്ക്കായി രാജ്യത്തുള്ളത്. കഴിഞ്ഞ 11 ദിവസങ്ങളില്‍ ഒരു കോടി പരിശോധനകള്‍ നടത്തി. കൂടുതല്‍ പരിശോധനകള്‍ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കുറച്ചു.(5.89 % ).

ആകെ രോഗമുക്തരുടെ  എണ്ണം 99,46,867 ആയി ഉയര്‍ന്നു. 96.19% ആണ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി 19,557 പേരാണ് രോഗ മുക്തരായത്.


പുതുതായി രോഗമുക്തരായവരുടെ 76.76%  വും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 4668 പേര്‍ രോഗമുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറില്‍  രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ 2064 പേരും പശ്ചിമ ബംഗാളില്‍  1432 പേരും രോഗ മുക്തരായി.

പുതിയ രോഗബാധിതരുടെ 83.90% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ - 4600 പേര്‍. മഹാരാഷ്ട്രയില്‍ 3282 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 896 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 214 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 77.57% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.  ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്-35 പേര്‍.(16.35 %) പശ്ചിമബംഗാളില്‍ 26 ഉം കേരളത്തില്‍ 25 പേരും മരിച്ചു.

****
 
 



(Release ID: 1685942) Visitor Counter : 205