ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ കോവിഡ് 19 രോഗ മുക്തി നിരക്ക് 96% എന്ന പുതിയ ഉയരത്തിൽ.

Posted On: 31 DEC 2020 10:54AM by PIB Thiruvananthpuram

കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.ദേശീയതലത്തിലെ രോഗമുക്തി നിരക്ക് 96%(96.04) പിന്നിട്ടു. ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന രോഗ  മുക്തി നിരക്കുകളിൽ ഒന്നാണിത്.ആകെ രോഗമുക്തരുടെ  എണ്ണം 98.6 ലക്ഷമായി (98,60,280) ഉയർന്നു.രോഗമുക്തരുടെയും ചികിത്സയിൽ ഉള്ളവരുടെയും  എണ്ണം തമ്മിലുള്ള അന്തരം 96,02,624 ആണ്.

 

 

ഇന്ത്യയിൽ  ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞു ഇന്ന് 2.57ലക്ഷമായി.

 2,57,656 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 2.51% ശതമാനം മാത്രമാണ്.

 

 കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 21,822 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതേകാലയളവിൽ 26,139 പേരാണ് രോഗ മുക്തരായത്.

 

 

പുതുതായി രോഗമുക്തരായവരുടെ 77.99 %  വും പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5707 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ  രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ.

 മഹാരാഷ്ട്രയില്‍ 4913 പേരും ചത്തീസ്ഗഡിൽ  1588 പേരും രോഗ മുക്തരായി.

 

 

പുതിയ രോഗബാധിതരുടെ 79.87% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 6268പേര്‍. മഹാരാഷ്ട്രയിൽ 3537 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 299 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 80.60% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.  ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്   മഹാരാഷ്ട്രയിലാണ്-90 പേർ. പശ്ചിമബംഗാളിലും കേരളത്തിലും 28 പേർ വീതം മരിച്ചു.

 

 

 യുകെയിൽ നിന്നുള്ള പുതിയ കൊറോണ വൈറസിന്റെ  വകഭേദം,10 ഗവൺമെന്റ് ലാബുകളുടെ കൂട്ടായ്മയായ INSACOG, നടത്തിയ  ജീനോം സീക്വൻസിംഗ്  പരിശോധനയിലൂടെ 25 പേരിൽ സ്ഥിരീകരിച്ചു. ഇവരെല്ലാവരും ആരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണത്തിലാണ്.

 

***



(Release ID: 1685083) Visitor Counter : 228