വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
അൻപത്തിയൊന്നാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേളയിലേക്ക് ഉള്ള മീഡിയ ഡലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
Posted On:
30 DEC 2020 11:13AM by PIB Thiruvananthpuram
2021 ജനുവരി 16 മുതൽ 24 വരെ ഗോവയിൽ സംഘടിപ്പിക്കുന്ന അൻപത്തിയൊന്നാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേളയിലേക്ക് ഉള്ള മീഡിയ ഡലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
കോവിഡ് വെല്ലുവിളികൾ പരിഗണിച്ച് ഹൈബ്രിഡ് മാതൃകയിൽ ആണ് ചലച്ചിത്രമേളയുടെ 51 ആം പതിപ്പ് സംഘടിപ്പിക്കുക
കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഗണിച്ച് മേള നേരിട്ട് റിപ്പോർട്ട് ചെയ്യാൻ അനുമതിയുള്ള മാധ്യമ പ്രവർത്തകരുടെ എണ്ണം മുൻവർഷങ്ങളേക്കാൾ ഇത്തവണ കുറവായിരിക്കും
ചലച്ചിത്രമേളയിൽ നേരിട്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർ താഴെക്കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യേണ്ടതാണ്
https://my.iffigoa.org/extranet/media/
2020 ജനുവരി ഒന്നിന് 21 വയസ്സ് പൂർത്തിയായ അപേക്ഷകർക്ക് , IFFI പോലുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ മൂന്നു വർഷമെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുള്ള പരിചയം ഉണ്ടായിരിക്കേണ്ടതാണ്
പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ അനുമതി നൽകുന്ന മുറയ്ക്ക് മാധ്യമപ്രവർത്തകർക്ക് അവസരം നൽകുന്നതാണ്
2021 ജനുവരി 10 അർദ്ധരാത്രിയോടെ രജിസ്ട്രേഷൻ നടപടികൾ. അവസാനിക്കും.
***
(Release ID: 1684655)
Visitor Counter : 191
Read this release in:
Marathi
,
Hindi
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Bengali
,
Manipuri
,
English
,
Urdu