റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ഡ്രൈവിംഗ് ലൈസൻസ്, ആർ.സി, പെർമിറ്റ് എന്നിവയുടെ കാലാവധി 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചു
प्रविष्टि तिथि:
27 DEC 2020 2:55PM by PIB Thiruvananthpuram
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം, ഡ്രൈവിംഗ് ലൈസൻസ്, വാഹനങ്ങളുമായി ബന്ധപ്പെട്ട ആർ.സി, പെർമിറ്റ് എന്നിവയുടെ കാലാവധി 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.
മോട്ടോർ വെഹിക്കിൾ ആക്ട് 1988,കേന്ദ്ര മോട്ടോർ വെഹിക്കിൾ ചട്ടം 1989 എന്നിവ പ്രകാരം വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി കൊറോണയുടെ പശ്ചാത്തലത്തിൽ നേരത്തെ മൂന്നുതവണയും കേന്ദ്രം ദീർഘിപ്പിച്ചിരുന്നു. ഇതുപ്രകാരം ദീർഘിപ്പിച്ച കാലാവധി 2020 ഡിസംബർ 31 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
വാഹനങ്ങളുടെ ഫിറ്റ്നസ്, എല്ലാത്തരം പെർമിറ്റ്, ലൈസൻസ്, രജിസ്ട്രേഷൻ അല്ലെങ്കിൽ അനുബന്ധ രേഖകൾ എന്നിവയുടെ കാലാവധി 2021 മാർച്ച് 31 വരെയാണ് ദീർഘിപ്പിച്ച് ഇരിക്കുന്നത്. 2020ഫെബ്രുവരി ഒന്ന് മുതൽ കാലാവധി അവസാനിച്ച രേഖകൾക്കാണ് പുതുതായി കാലാവധി ദീർഘിപ്പിച്ച് നൽകിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടാവാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നിർദ്ദേശം നടപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
***
(रिलीज़ आईडी: 1684004)
आगंतुक पटल : 318
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada