ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മഹാമാരിക്കെതിരായ പ്രതിരോധത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ : കഴിഞ്ഞ  ആറുമാസത്തിനിടെ ഇതാദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം 18 732 ആയി

Posted On: 27 DEC 2020 10:53AM by PIB Thiruvananthpuram

 


കഴിഞ്ഞ ആറുമാസത്തിനിടെ ഇതാദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം 19, 000 ൽ താഴെ എത്തി.24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 18, 732 കേസുകൾ മാത്രം.2020 ജൂലൈ ഒന്നിന്  റിപ്പോർട്ട് ചെയ്യപ്പെട്ടത് 18653 കേസുകളായിരുന്നു.

രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2.78 ലക്ഷം (2,78,690 ) ആയി ഇന്ന് കുറഞ്ഞു.  കഴിഞ്ഞ 170 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.2020 ജൂലൈ 10ന് രാജ്യത്തെ ചികിത്സയിൽ ഉണ്ടായിരുന്നത് 2,76,682 കേസുകളായിരുന്നു.

ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ കുറവാണ് രാജ്യത്ത് ഉണ്ടാകുന്നത്. ആകെ രോഗബാധിതരുടെ 2.74 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,430 പേരാണ് രോഗമുക്തി നേടിയത്. ഇന്നലത്തെ അപേക്ഷിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ 2977 ന്റെ  കുറവും ഇതിലൂടെ ഉണ്ടായി.

97, 61 538 പേർക്കാണ് രാജ്യത്ത് രോഗം ഭേദമായത്. രോഗബാധിതറും  രോഗമുക്തി നേടിയവരും തമ്മിലുള്ള അന്തരം തുടർച്ചയായി ഉയരുകയാണ്. ഒടുവിലിത്  95 ലക്ഷത്തോളം( 94, 82, 848 ) ആണ്. നിലവിൽ 95.82 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 

പുതുതായി രോഗമുക്തി നേടിയവരിൽ 72.37 ശതമാനം പേരും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്.
കേരളത്തിൽ   3782 പേരും പശ്ചിമബംഗാളിൽ 1861 പേരും ഛത്തീസ്ഗഡിൽ 1764 പേരും ഇന്നലെ കോവിഡ്  രോഗമുക്തി  നേടി.

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടതിൽ 76.52 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്.
 3527 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് ഇന്നലെ പട്ടികയിൽ ഒന്നാമതെത്തിയത്.രണ്ടാംസ്ഥാനത്തെത്തിയ മഹാരാഷ്ട്രയിൽ 2854 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 279 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതിൽ 75.27 % 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്.ഏറ്റവും കൂടുതൽ പേർ മരിച്ചത് മഹാരാഷ്ട്രയിലാണ്( 60).പശ്ചിമബംഗാളിൽ 33 ഉം  ഡൽഹിയിൽ 23 ഉം  മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.

****


(Release ID: 1683985) Visitor Counter : 197