ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞു ഇന്ന് 2.81 ലക്ഷമായി; ഇത് ആകെ രോഗികളുടെ 2.78 ശതമാനം മാത്രം
പോസ്റ്റഡ് ഓണ്‍:
25 DEC 2020 11:35AM by PIB Thiruvananthpuram
ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞു, ആകെ രോഗികളുടെ മൂന്ന് ശതമാനത്തിൽ താഴെയായി. 2,81,919 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 2.78% ശതമാനം മാത്രമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 23,067 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതേകാലയളവിൽ 24,661 പേരാണ് രോഗ മുക്തരായത്.

ദശലക്ഷം പേരിലെ രോഗബാധിതരുടെ എണ്ണം ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (7,352). ആഗോളതലത്തിൽ ഇത് 9931 ആണ്.

ആകെ രോഗമുക്തരുടെ എണ്ണം 0.97 കോടിയായി (97,17,834) ഉയർന്നു. 95.77% ആണ് രോഗമുക്തി നിരക്ക്.
രോഗമുക്തരുടെയും ചികിത്സയിൽ ഉള്ളവരുടെയും എണ്ണം തമ്മിലുള്ള അന്തരം 94,35,915 ആണ്.
പുതുതായി രോഗമുക്തരായവരുടെ 75.86 % വും പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 4801 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ. മഹാരാഷ്ട്രയില്‍ 3,171 പേരും, പശ്ചിമബംഗാളിൽ 2,054 പേരും രോഗ മുക്തരായി.

പുതിയ രോഗബാധിതരുടെ 77.38% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 5,177 പേര്‍. മഹാരാഷ്ട്രയിൽ 3,580 പേര്‍ക്കും, പശ്ചിമബംഗാളിൽ 1,590 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 336 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 81.55% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്-89 പേർ. ഡല്‍ഹിയില്‍ 37പേരും, പശ്ചിമബംഗാളിൽ 32 ഉം മരിച്ചു.

ദശലക്ഷം പേരിലെ മരണസംഖ്യ ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (106). 1.45 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മരണനിരക്ക്.

***
( റിലീസ് ഐ.ഡി: 1683622)
സന്ദര്‍ശക കൗണ്ടര്‍ : 203
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu