പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിശ്വഭാരതി സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷത്തെ ഡിസംബര്‍ 24ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 22 DEC 2020 2:58PM by PIB Thiruvananthpuram

ശാന്തിനികേതന്‍, വിശ്വഭാരതി സര്‍വകലാശാലയുടെ ശതാബ്ദി സമ്മേളനത്തിനെ 2020 ഡിസംബര്‍ 24 രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. പശ്ചിമബംഗാള്‍ ഗവര്‍ണറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഈ അവസരത്തില്‍ സംബന്ധിക്കും.
 

വിശ്വഭാരതിയെക്കുറിച്ച്:
 

ഗുരുദേവ് രബീന്ദ്രനാഥ ടാഗോര്‍ 1921ല്‍ സ്ഥാപിച്ച വിശ്വഭാരതി രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കേന്ദ്രസര്‍വകലാശാല കൂടിയാണ്. 1951 മേയില്‍ വിശ്വഭാരതിയെ പാര്‍ലമെന്റിലെ ഒരു നിയമത്തിലൂടെ കേന്ദ്ര സര്‍വകലാശാലയും '' ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായും'' പ്രഖ്യാപിച്ചു. ഗുരുദേവ് ടാഗോര്‍ ആവിഷ്‌ക്കരിച്ച പ്രബോധനരീതിയാണ് സര്‍വകാലാശാല പിന്തുടരുന്നതെങ്കിലും പതുക്കെ പതുക്കെ അത് മറ്റിടങ്ങളില്‍ വികസിച്ച ആധുനികസര്‍വകലാശാലകളുടെ മാതൃകയിൽ പരിണമിച്ചു. പ്രധാനമന്ത്രിയാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍. 

 

***



(Release ID: 1682692) Visitor Counter : 142