ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3 ലക്ഷത്തിൽ താഴെയായി; കഴിഞ്ഞ 163 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 3 ശതമാനത്തിൽ താഴെ
പുതിയ പ്രതിദിന രോഗബാധിതർ 20,000ൽ താഴെ; കഴിഞ്ഞ 173 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ
Posted On:
22 DEC 2020 11:54AM by PIB Thiruvananthpuram
കോവിഡ് 19നെതിരായ പോരാട്ടത്തിൽ ഇന്ത്യ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടു.
രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ന് 3 ലക്ഷത്തിൽ താഴെയായി (2,92,518). ആകെ രോഗബാധിതരുടെ മൂന്നു ശതമാനത്തിൽ താഴെ (2.9%) മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 163 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2020 ജൂലൈ 12ന് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 2,92,258 ആയിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 11,121 ന്റെ കുറവാണ് ഉണ്ടായത്.
20,000ൽ താഴെ പേർക്കാണ് (19,556) കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 2020 ജൂലൈ 2 ന് പ്രതിദിന രോഗബാധിതരുടെ എണ്ണം 19,148 ആയിരുന്നു.
ദശലക്ഷം പേരിൽ ഇന്ത്യയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് (219). യു എസ് എ, ഇറ്റലി, ബ്രസീൽ, തുർക്കി, റഷ്യ എന്നിവിടങ്ങളിൽ ഈ നിരക്ക് ഏറെ ഉയർന്നതാണ്.
ആകെ രോഗമുക്തരുടെ എണ്ണം 96 ലക്ഷം പിന്നിട്ടു (96,36,487). രോഗമുക്തി നിരക്ക് 95.65%
രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ഉയർന്ന് 93,43,969 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,376 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 25 ദിവസമായി പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണ് ദിവസേനയുള്ള രോഗമുക്തർ.
ഉയർന്ന തോതിലുള്ള പരിശോധനയും രോഗമുക്തി നിരക്കിലെ വർധനയും കുറയുന്ന പ്രതിദിന രോഗബാധിതരുടെ നിരക്കും കുറഞ്ഞ മരണനിരക്കിന് ഇടയാക്കി.
പുതുതായി രോഗമുക്തരായവരുടെ 75.31 ശതമാനവും 10 സംസ്ഥാനങ്ങളിൽ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്.
മഹാരാഷ്ട്രയിൽ 6053, കേരളത്തിൽ 4494, പശ്ചിമ ബംഗാളിൽ 2342 എന്നിങ്ങനെയാണ് പുതുതായി രോഗമുക്തരായവരുടെ എണ്ണം.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ 75.69 ശതമാനവും 10 സംസ്ഥാനങ്ങളിൽ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്.
കേരളത്തിൽ 3423 പേർക്കും മഹാരാഷ്ട്രയിൽ 2834 പേർക്കും പശ്ചിമ ബംഗാളിൽ 1515 പേർക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ 301 മരണങ്ങളിൽ 76.74 ശതമാനവും പത്ത് സംസ്ഥാനങ്ങളിൽ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്.
18.27 ശതമാനമാണ് മഹാരാഷ്ട്രയിലെ മരണനിരക്ക് (55 മരണം). പശ്ചിമ ബംഗാളിൽ 41 ഉം കേരളത്തിൽ 27 ഉം മരണം രേഖപ്പെടുത്തി.
***
(Release ID: 1682651)
Visitor Counter : 168
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada