ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. നിലവിൽ ചികിത്സയിൽ കഴിയുന്നത് 3.08 ലക്ഷം പേർ

Posted On: 19 DEC 2020 11:17AM by PIB Thiruvananthpuram

 

 രാജ്യത്തെ കോവിഡ് പരിശോധനയിൽ കഴിയുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. മൊത്തം രോഗബാധിതരുടെ 3.09 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സുഖം പ്രാപിച്ചവർ പുതുതായി കോവിഡ് ബാധിച്ചവരെക്കാൾ കൂടുതൽ ആണ്. നിലവിൽ 308 751 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 152 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 29 885 പേർക്ക് രോഗം ഭേദമായി. പ്രതിദിന രോഗ സ്ഥിരീകരണത്തിൽ  തുടർച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരും സുഖം പ്രാപിച്ചവരും തമ്മിലുള്ള അന്തരം 5080 ആണ്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ തുടർച്ചയായുണ്ടാകുന്ന കുറവ് ലോകത്തിലെ തന്നെ ദശലക്ഷം പേരിലെ രോഗബാധിതരുടെ എണ്ണം(223) ഏറ്റവും കുറഞ്ഞ രാഷ്ട്രമായി ഇന്ത്യയെ മാറ്റിയിട്ടുണ്ട്

 രോഗപ്രതിരോധ നടപടികളിൽ മറ്റൊരു ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 16 കോടി കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 11 71 868 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം16,00,90,514 ആയി ഉയർന്നു. പ്രതിദിനം 15 ലക്ഷം സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യം നിലവിൽ രാജ്യത്തുണ്ട്

സമഗ്രവും വലിയ തോതിലും തുടർച്ചയായും ഉള്ള കോവിഡ്  പരിശോധനകളാണ് രാജ്യത്തെ രോഗ സ്ഥിരീകരണ നിരക്ക് കുറയാനുള്ള പ്രധാന കാരണം. നിലവിൽ 6.25 ശതമാനമാണ് ദേശീയ രോഗ സ്ഥിരീകരണ നിരക്ക്. 15 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആകട്ടെ ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണ്.രാജ്യത്തെ കോവിഡ് മുക്തി   നേടിയവരുടെ എണ്ണം 95.5(95,50,712) ലക്ഷം കടന്നു. രോഗ സ്ഥിരീകരണം നിരക്ക് 95.46% ആയി വർദ്ധിച്ചു. ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. ചികിത്സയിൽ കഴിയുന്നവരും രോഗമുക്തി നേടിയവരും തമ്മിലുള്ള അന്തരം വർദ്ധിക്കുകയാണ്. നിലവിൽ ഇത് 92 41 961 ആണ്.

 34 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ രോഗമുക്തി നിരക്ക് 90 ശതമാനത്തിൽ കൂടുതലാണ്. പുതുതായി രോഗം ഭേദമായവരിൽ  74. 97 ശതമാനവും 10 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്. കേരളത്തിൽ 4701 പേരും മഹാരാഷ്ട്രയിൽ 4467 പേരും പശ്ചിമബംഗാളിൽ 2729 പേരും പുതുതായി സുഖം പ്രാപിച്ചു

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ  73.58 ശതമാനവും 10 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്.  കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5456 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ  പശ്ചിമബംഗാളിൽ 2239 പേർക്കും മഹാരാഷ്ട്രയിൽ 1960 പേർക്ക് രോഗം സ്ഥിരീകരിച്ചു.കോവിഡ്  മൂലം ഇന്നലെ മരണമടഞ്ഞ 347 പേരിൽ  78.96 ശതമാനവും 10 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്.  75 പേർ മരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കോവിഡ് മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തത് .പശ്ചിമ  ബംഗാളിൽ 42 പേരും ഇന്നലെ കോവിഡ് മൂലം മരണമടഞ്ഞു
***



(Release ID: 1681974) Visitor Counter : 205