ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ ദേശീയ രോഗമുക്തി നിരക്ക് 95 % കവിഞ്ഞു; ലോകത്തിലേക്ക് വച്ച് ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കുകളില്‍ ഒന്ന്
Posted On:
15 DEC 2020 10:42AM by PIB Thiruvananthpuram
ഇന്ത്യയുടെ ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 95.12 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഉയര്‍ന്ന കേസ് ലോഡ് ഉള്ള രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കുകളില്‍ ഒന്നാണ് ഇത്.
ആകെ രോഗമുക്തരുടെ എണ്ണം 94 ലക്ഷം കവിഞ്ഞു. (94,22,636).
രോഗബാധിതരുടെയും രോഗമുക്തരുടെയും എണ്ണതിലെ അന്തരം 90,82,816 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,477 പേർ രോഗമുക്തി നേടി.
രാജ്യത്ത് ഇന്ന് കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3.4 ലക്ഷത്തിൽ താഴെയായി(3,39,820). ആകെ രോഗബാധിതരുടെ 3.43 ശതമാനമാണ് നിലവിൽ ചികിത്സയിലുള്ളത്
.
ഇന്നലെ 22100ല്‍
താഴെ കേസുകൾ (22,065)മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പുതുതായി രോഗമുക്തി നേടിയവരിൽ 74.24 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നാണ്.. 4610 പേർ രോഗമുക്തി നേടിയ മഹാരാഷ്ട്രയിൽ ആണ് ഇന്നലെ ഏറ്റവും കൂടുതൽ പേർ ആശുപത്രി വിട്ടത്. കേരളത്തിൽ 4481 പേരും പശ്ചിമബംഗാളില്‍ 2980 പേരും രോഗമുക്തി നേടി.
പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 73.52 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയില്‍ 2949 പുതിയ കേസുകളും കേരളത്തില്‍ 2707 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതിൽ 79.66 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും 60 വീതവും പശ്ചിമബംഗാളിൽ 43 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
****
(Release ID: 1680770)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada