ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പ്രതിദിന രോഗബാധിതര്‍ 5 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍
നിലവില്‍ ചികിത്സയിലുള്ളത് (3.83 ലക്ഷം പേര്‍) ആകെ രോഗബാധിതരുടെ 4 ശതമാനത്തില്‍ താഴെ
മരണസംഖ്യ കുറയുന്നു; പ്രതിദിനമരണം 400ല്‍ താഴെ
Posted On:
08 DEC 2020 11:55AM by PIB Thiruvananthpuram
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. അവസാന 24 മണിക്കൂറിലെ പുതിയ രോഗബാധിതരുടെ എണ്ണം 5 മാസത്തിനുശേഷം ആദ്യമായി 27,000 ത്തില്‍ താഴെയായി (26,567). 2020 ജൂലൈ 10ന് 26,506 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 4 ശതമാനത്തില്‍ താഴെപ്പേരാണ് (3.96%). ചികിത്സയിലുള്ളവരുടെ എണ്ണം 3.83 ലക്ഷമായി (3,83,866) കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,045 പേരാണ് രാജ്യത്ത് കോവി ഡ് രോഗമുക്തരായത്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 12,863 പേരുടെ കുറവിന് ഇതിടയാക്കി.
പ്രതിദിന രോഗബാധിതരേക്കാള്‍ രോഗമുക്തര്‍ വര്‍ധിച്ചതോടെ രോഗമുക്തി നിരക്ക് ഇന്ന് 94.59 ശതമാനമായി. ആകെ രോഗമുക്തര്‍ 91,78,946.
രോഗമുക്തരുടെ 76.31% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയില്‍ 7,345ഉം കേരളത്തില്‍ 4,705 ഉം ഡല്‍ഹിയില്‍ 3,818 ഉം പേര്‍ രോഗമുക്തരായി.
പുതിയ രോഗബാധിതരില്‍ 72.50% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തില്‍ 3272, മഹാരാഷ്ട്രയില്‍ 3075, പശ്ചിമ ബംഗാളില്‍ 2214 എന്നിങ്ങനെയാണ് പുതിയ രോഗബാധിതര്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 385 മരണങ്ങളാണ്. ഇതില്‍ 75.58% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കഴിഞ്ഞ ദിവസത്തെ മരണങ്ങളുടെ 16.36% വും ഡല്‍ഹിയിലാണ് (63 മരണം). പശ്ചിമ ബംഗാളില്‍ 48 ഉം മഹാരാഷ്ട്രയില്‍ 40 ഉം പേര്‍ മരിച്ചു.
***
(Release ID: 1679055)
Visitor Counter : 274
Read this release in:
Tamil
,
Telugu
,
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Kannada