PIB Headquarters

കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍

Posted On: 25 NOV 2020 5:37PM by PIB Thiruvananthpuram

Coat of arms of India PNG images free download

Date: 25.11.2020

Released at 1900 Hrs

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)

 

  • കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 11,59,032 ടെസ്റ്റ്; ആകെ പരിശോധന 13.5 കോടിയോട് അടുക്കുന്നു
  • 93.72% പേര്‍ ഇതിനകം രോഗമുക്തരായിډ     
  •  കഴിഞ്ഞ 24 മണിക്കൂറിനിടെ 37,816 പേര്‍ രോഗമുക്തരായി; 44,376 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു
  • നിരീക്ഷണം, നിയന്ത്രണം, ജാഗ്രത എന്നിവയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം; 2020 ഡിസംബര്‍ 1 മുതല്‍ 31 വരെ പ്രാബല്യത്തില്‍. പ്രധാന ലക്ഷ്യം കോവിഡ് 19 വ്യാപനത്തിനെതിരായ ഫലപ്രദമായ ഇടപെടലുകള്‍ ഏകീകരിക്കല്‍.

#Unite2FightCorona

#IndiaFightsCorona

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍ 

Image

രാജ്യത്തെ കോവിഡ് പരിശോധന 13.5 കോടിയോട് അടുക്കുന്നു; പരിശോധനകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം സ്ഥിരീകരണ നിരക്ക് കുറയുന്നു
കോവിഡ് 19 മഹാമാരിക്ക്   എതിരായ പോരാട്ടത്തില്‍,  13.5 കോടി പരിശോധനകള്‍  എന്ന നേട്ടത്തിലേക്ക് ഇന്ത്യ അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 11,59,032 സാംപിളുകള്‍ പരിശോധിച്ചു. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 13,48,41,307 ആയി. സമഗ്രവും വ്യാപകവുമായ പരിശോധനകള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നത്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സ്ഥിരമായി താഴ്ന്ന നിലയില്‍ തുടരാന്‍ സഹായകമായിട്ടുണ്ട്. ദേശീയതലത്തിലെ സഞ്ചിത പോസിറ്റിവിറ്റി നിരക്ക് 6.84% ആണ്. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് ഇന്ന് 3.83 %  ആണ്. 1167 ഗവണ്‍മെന്‍റ് ലാബുകളും 971 സ്വകാര്യ ലാബുകളും അടക്കം 2138 പരിശോധന ലാബുകളാണ് കോവിഡ് പരിശോധനയ്ക്കായി രാജ്യത്തുള്ളത്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചതിലും അഞ്ച് മടങ്ങ് കൂടുതലാണ് ഇന്ത്യയിലെ ദശലക്ഷത്തിലെ പരിശോധന.  ഇന്ത്യയില്‍ നിലവില്‍, സജീവ കേസുകളുടെ എണ്ണം 4,44,746 ആണ്.ഇത് ആകെ രോഗികളുടെ 4.82 % ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍  37,816  പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ  എണ്ണം  86,42,771 ആയി ഉയര്‍ന്നു. ഇന്ന് രോഗമുക്തി നിരക്ക് 93.72%മായി ഉയര്‍ന്നു. രോഗമുക്തരുടെയും ചികിത്സയില്‍ ഉള്ളവരുടെയും എണ്ണം തമ്മിലുള്ള അന്തരം ക്രമേണ ഉയര്‍ന്ന്, ഇന്ന് 81,98,025 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 44,376 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 481 മരണമാണ്.
വിശദാംശങ്ങള്‍ക്ക്:  https://pib.gov.in/PressReleasePage.aspx?PRID=1675558


കോവിഡ് 19 നിരീക്ഷണം, നിയന്ത്രണം, ജാഗ്രത എന്നിവയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍
2020 ഡിസംബര്‍ 1 മുതല്‍ 31 വരെ പ്രാബല്യത്തിലുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1675624


കോവിഡ് 19-മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണ രൂപം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675395


ആര്‍.ഇ.-ഇന്‍വെസ്റ്റ് 2020 നവംബര്‍ 26നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
മൂന്നാമത് ആഗോള പുനരുപയോഗിക്കാവുന്ന ഊര്‍ജ നിക്ഷേപ യോഗവും പ്രദര്‍ശനവും (ആര്‍.ഇ.-ഇന്‍വെസ്റ്റ് 2020) 2020 നവംബര്‍ 26നു വൈകിട്ട് അഞ്ചരയ്ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നവ, പുനരുപയോഗിക്കാവുന്ന ഊര്‍ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉച്ചകോടി 2020 നവംബര്‍ 26 മുതല്‍ 28 വരെ നടക്കും. ആര്‍.ഇ.-ഇന്‍വെസ്റ്റ് 2020ന്‍റെ പ്രമേയം 'സുസ്ഥിരമായ ഊര്‍ജ പരിവര്‍ത്തനത്തിനു നൂതനാശയങ്ങള്‍' എന്നതാണ്. മൂന്നു ദിവസം നീളുന്ന സമ്മേളനത്തില്‍ പുനരുപയോഗിക്കാവുന്നതും ഭാവിയിലേതുമായ ഊര്‍ജ സാധ്യതകള്‍, ഉല്‍പാദകരുടെയും പോഷിപ്പിക്കുന്നവരുടെയും നിക്ഷേപകരുടെയും നൂതന ആശയക്കാരുടെയും പ്രദര്‍ശനം എന്നിവ ഉള്‍പ്പെടും. 75 രാജ്യാന്തര മന്ത്രിതല പ്രതിനിധി സംഘങ്ങളും ആയിരം ആഗോള വ്യവസായ നേതാക്കളും 50,000 പ്രതിനിധികളും പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിലൂടെ വികസനം മെച്ചപ്പെടുത്താനുള്ള ആഗോളതല ശ്രമത്തിന്‍റെ വേഗം വര്‍ധിപ്പിക്കാനും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്‍റെ വിന്യാസം നടത്താനും ആഗോള നിക്ഷേപക സമൂഹത്തെ ഇന്ത്യന്‍ ഊര്‍ജോല്‍പാദകരുമായും ബന്ധിപ്പിക്കാനും സാധിക്കും. 2015ലും 2018ലും നടന്ന സമാനമായ ആദ്യ രണ്ടു പരിപാടികള്‍ വഴിയുണ്ടായ നേട്ടങ്ങളെ മുന്നോട്ടു കൊണ്ടുപോകാനും പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയില്‍ നിക്ഷേപമെത്തുന്നതു പ്രോല്‍സാഹിപ്പിക്കാനായി രാജ്യാന്തര വേദിയൊരുക്കാനും ലക്ഷ്യമിടുന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675517


ഇന്ത്യ-മ്യാന്‍മര്‍ സംയുക്ത വ്യാപാര സമിതിയുടെ ഏഴാമത് യോഗം
മ്യാന്‍മറിലെ വാണിജ്യമന്ത്രി ഡോ. താന്‍ മൈന്‍റ്, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയല്‍ എന്നിവര്‍ ഇന്നലെ നടന്ന വെര്‍ച്വല്‍ യോഗത്തില്‍ സംയുക്ത അധ്യക്ഷരായി. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675441


ഗുണനിലവാരവും ഉല്‍പ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാജ്യത്തെ വ്യവസായങ്ങളോടാവശ്യപ്പെട്ട് ശ്രീ പീയൂഷ് ഗോയല്‍
പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ ഗുണനിലവാരവും ഉല്‍പ്പാദനക്ഷമതയും സഹായിക്കുമെന്നു കേന്ദ്രമന്ത്രി ശ്രീ ഗോയല്‍ പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675360

 

***



(Release ID: 1675750) Visitor Counter : 148