പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആര്‍.ഇ.-ഇന്‍വെസ്റ്റ് 2020 നവംബര്‍ 26നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 24 NOV 2020 6:13PM by PIB Thiruvananthpuram

മൂന്നാമത് ആഗോള പുനരുപയോഗിക്കാവുന്ന ഊര്‍ജ നിക്ഷേപ യോഗവും പ്രദര്‍ശനവും (ആര്‍.ഇ.-ഇന്‍വെസ്റ്റ് 2020) 2020 നവംബര്‍ 26നു വൈകിട്ട് അഞ്ചരയ്ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നവ, പുനരുപയോഗിക്കാവുന്ന ഊര്‍ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉച്ചകോടി 2020 നവംബര്‍ 26 മുതല്‍ 28 വരെ നടക്കും.

ആര്‍.ഇ.-ഇന്‍വെസ്റ്റ് 2020നെക്കുറിച്ച്

ആര്‍.ഇ.-ഇന്‍വെസ്റ്റ് 2020ന്റെ പ്രമേയം 'സുസ്ഥിരമായ ഊര്‍ജ പരിവര്‍ത്തനത്തിനു നൂതനാശയങ്ങള്‍' എന്നതാണ്. മൂന്നു ദിവസം നീളുന്ന സമ്മേളനത്തില്‍ പുനരുപയോഗിക്കാവുന്നതും ഭാവിയിലേതുമായ ഊര്‍ജ സാധ്യതകള്‍, ഉല്‍പാദകരുടെയും പോഷിപ്പിക്കുന്നവരുടെയും നിക്ഷേപകരുടെയും നൂതന ആശയക്കാരുടെയും പ്രദര്‍ശനം എന്നിവ ഉള്‍പ്പെടും. 75 രാജ്യാന്തര മന്ത്രിതല പ്രതിനിധി സംഘങ്ങളും ആയിരം ആഗോള വ്യവസായ നേതാക്കളും 50,000 പ്രതിനിധികളും പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിലൂടെ വികസനം മെച്ചപ്പെടുത്താനുള്ള ആഗോളതല ശ്രമത്തിന്റെ വേഗം വര്‍ധിപ്പിക്കാനും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ വിന്യാസം നടത്താനും ആഗോള നിക്ഷേപക സമൂഹത്തെ ഇന്ത്യന്‍ ഊര്‍ജോല്‍പാദകരുമായും ബന്ധിപ്പിക്കാനും സാധിക്കും. 2015ലും 2018ലും നടന്ന സമാനമായ ആദ്യ രണ്ടു പരിപാടികള്‍ വഴിയുണ്ടായ നേട്ടങ്ങളെ മുന്നോട്ടു കൊണ്ടുപോകാനും പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയില്‍ നിക്ഷേപമെത്തുന്നതു പ്രോല്‍സാഹിപ്പിക്കാനായി രാജ്യാന്തര വേദിയൊരുക്കാനും ലക്ഷ്യമിടുന്നു.

 

***

 



(Release ID: 1675517) Visitor Counter : 121