ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: രാജ്യത്ത് സ്ഥിരീകരിക്കുന്നത് 40,000ല്‍ താഴെ പ്രതിദിന രോഗബാധ
ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 4.4 ലക്ഷത്തില്‍ താഴെയായി
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4 ശതമാനത്തില്‍ താഴെ (3.45%)
प्रविष्टि तिथि:
24 NOV 2020 12:34PM by PIB Thiruvananthpuram
ആറ് ദിവസത്തിന് ശേഷം രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000-ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 37,975 പേര്‍ക്കാണ്. നവംബര്‍ എട്ടിന് ശേഷം തുടര്‍ച്ചയായ 18ാം ദിവസമാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000ത്തില്‍ താഴെയായി തുടരുന്നത്. കോവിഡ് 19 പരിശോധനയ്ക്കായി രാജ്യത്തുടനീളം 2,134 ലാബുകളാണുള്ളത്. ദിവസവും ദശലക്ഷത്തിലധികം പരിശോധന ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,99,545 സാമ്പിളുകള്‍ പരിശോധിച്ചു. ആകെ പരിശോധന 13.3 കോടി (13,36,82,275) കടന്നു.

പരിശോധനയുടെ എണ്ണം കൂടുമ്പോഴും രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞു വരികയാണ്. ദേശീയതലത്തില്‍ ഇത് 6.87% ആണ്. പ്രതിദിന സ്ഥിരീകരണ നിരക്ക് 3.45% മാത്രമാണ്.


ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 96,871 ആയി ഉയര്‍ന്നു.

കഴിഞ്ഞ കുറച്ച് വാരങ്ങളായി ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,314 പേര്‍ കോവിഡ് രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 4,38,667 ആയി കുറഞ്ഞു. രാജ്യത്തെ ആകെ രോഗബാധിതരുടെ 4.78% ആണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 93.76 ശതമാനമായി ഉയര്‍ന്നു. ആകെ രോഗമുക്തര്‍ 86,04,955 ആണ്.
പുതുതായി രോഗമുക്തരായവരുടെ 75.71% പത്തു സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കൂടുതല്‍; 7,216. കേരളത്തില്‍ 5,425 പേരും മഹാരാഷ്ട്രയില്‍ 3,729 പേരും രോഗമുക്തരായി.

പുതിയ കേസുകളില്‍ 77.04% പത്തു സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കൂടുതല്‍: 4,454. തൊട്ടുപിന്നാലെ മഹാരാഷ്ട്ര (4,153).

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 480 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതില്‍ 73.54% പത്തു സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കൂടുതല്‍ (121). പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും യഥാക്രമം 47 ഉം 30 ഉം പേര്‍ മരിച്ചു.

****
(रिलीज़ आईडी: 1675316)
आगंतुक पटल : 242
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Tamil
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Kannada