ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യ,13 കോടി കോവിഡ് പരിശോധനകൾ എന്ന നാഴികക്കല്ല് പിന്നിട്ടു.


പരിശോധനകളുടെ എണ്ണം വർധിപ്പിച്ചത് പോസിറ്റിവിറ്റി നിരക്ക് കുറയാൻ സഹായിച്ചു.

ആകെ രോഗികളുടെ 4.86 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്.

Posted On: 21 NOV 2020 11:44AM by PIB Thiruvananthpuram

കോവിഡ് 19 മഹാമാരിയ്ക്ക്  എതിരായ പോരാട്ടത്തിൽ,  13 കോടി പരിശോധനകൾ എന്ന നാഴികക്കല്ല്  ഇന്ത്യ പിന്നിട്ടു.പ്രതിദിനം 10 ലക്ഷം പരിശോധനകൾ നടത്തുക എന്ന പ്രതിബദ്ധതയുടെ  ഭാഗമായി, കഴിഞ്ഞ 24 മണിക്കൂറിൽ 10,66,022 സാംപിളുകൾ പരിശോധിച്ചു. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 13,06,57,808 ആയി.

 

http://static.pib.gov.in/WriteReadData/userfiles/image/image001U0RI.jpg

 

അവസാന ഒരു കോടി പരിശോധനകൾ നടത്തിയത് കേവലം 10 ദിവസങ്ങൾക്കുള്ളിലാണ്.  പ്രതിദിനം ശരാശരി 10 ലക്ഷം പരിശോധനകൾ എന്ന നയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സ്ഥിരമായി താഴ്ന്ന നിലയിൽ തുടരാൻ സഹായകമായിട്ടുണ്ട്.

ദേശീയതലത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 6.93% (7%ൽ താഴെ )ആണ്. ഇന്നലെ ഇത് വെറും 4.34 ശതമാനമായിരുന്നു. പരിശോധനകളുടെ എണ്ണം വർധിക്കുന്തോറും ക്രമേണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നതായി കാണുന്നുണ്ട്.

http://static.pib.gov.in/WriteReadData/userfiles/image/image0024O4T.jpg

 

കഴിഞ്ഞ 24 മണിക്കൂറിൽ 46,232 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ജനസംഖ്യയിൽ വലിയൊരു ശതമാനം ആൾക്കാരിൽ പരിശോധന നടത്തി, രോഗം സ്വീകരിച്ചവരുടെ എണ്ണം ആണ്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.34 ശതമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യ,സ്വീകരിക്കുന്ന പ്രതിരോധ നടപടികളാണ് രോഗത്തെ നിയന്ത്രണ വിധേയമായി കൊണ്ടുവരാൻ സഹായിക്കുന്നത്.ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ്  കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പ്രതിരോധനടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

 

http://static.pib.gov.in/WriteReadData/userfiles/image/image003N4AM.jpg

http://static.pib.gov.in/WriteReadData/userfiles/image/image004N3JD.jpg

24 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങൾ  ദശലക്ഷം പേരിലെ പരിശോധന ദേശീയതലത്തിലേക്കാൾ കൂടുതൽ നടത്തിയിട്ടുണ്ട്.എന്നാൽ 12 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ദശലക്ഷം പേരിലെ പരിശോധന ദേശീയതലത്തിലേക്കാൾ  കുറവാണ്. ഇവിടങ്ങളിൽ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

 

 ഇന്ത്യയിൽ നിലവിൽ, സജീവ കേസുകളുടെ എണ്ണം 4,39,747 ആണ്.ഇത് ആകെ രോഗികളുടെ 4.86% ആണ്.

http://static.pib.gov.in/WriteReadData/userfiles/image/image005FDLK.jpg

 

 

കഴിഞ്ഞ 24 മണിക്കൂറിൽ  49,715 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ  എണ്ണം  84,78,124 ആയി ഉയർന്നു. ഇന്ന് രോഗമുക്തി നിരക്ക് 93.67%മായി ഉയർന്നു. ചികിത്സയിൽ ഉള്ളവരുടെയും രോഗമുക്തരുടെയും എണ്ണം തമ്മിലുള്ള അന്തരം ക്രമേണ ഉയർന്ന്, ഇന്ന് 80,38,377 ആയി.

 

http://static.pib.gov.in/WriteReadData/userfiles/image/image006AF7A.jpg

 

 

 പുതുതായി രോഗ മുക്തരായവരിൽ 78.19 ശതമാനവും 10 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്.

 

 ഡൽഹിയിൽ ഇന്നലെ  8,875 പേർ  രോഗമുക്തരായപ്പോൾ മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ യഥാക്രമം 6945, 6398 പേർ വീതം രോഗ മുക്തരായി.

 

 പുതുതായി രോഗം സ്ഥിരീകരിച്ചതിൽ  77.69% വും 10 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്. കഴിഞ്ഞ

 24 മണിക്കൂറിൽ  ഡൽഹിയിൽ 6,608 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കേരളം,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ യഥാക്രമം 6,028, 5,640 പേർക്ക് വീതം രോഗം സ്ഥിരീകരിച്ചു.

 

കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 564 മരണങ്ങളിൽ 82.62 ശതമാനവും 10 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ  155 (27.48%) പേരാണ് മരിച്ചത്. ഇന്നലെ ഡൽഹിയിൽ മാത്രം 118 പേർ (20.92%)മരിച്ചു.

http://static.pib.gov.in/WriteReadData/userfiles/image/image007F9RL.jpg

 

***


(Release ID: 1674748) Visitor Counter : 175