ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന രോഗികള്‍ മുപ്പതിനായിരത്തോളം


കഴിഞ്ഞ ഒന്നരമാസമായി പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

Posted On: 17 NOV 2020 11:27AM by PIB Thiruvananthpuram

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് പ്രതിദിനം ഏകദേശം 30,000 പേര്‍ക്കാണ്  കോവിഡ് 19 സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,163 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി പ്രതിദിനം 50,000 ല്‍ താഴെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.

യൂറോപ്പിലെയും അമേരിക്കയിലെയും പല രാജ്യങ്ങളിലും ഉയര്‍ന്ന തോതില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ തന്നെ ഇന്ത്യയിലെ കണക്കുകള്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

രാജ്യത്ത് പ്രതിദിന രോഗമുക്തരുടെ എണ്ണം ദിവസേനയുള്ള രോഗബാധിതരേക്കാള്‍ കൂടുതലാകുന്ന പ്രവണതയും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,791 പേരാണ് കോവിഡ് രോഗമുക്തരായത്.


ഇതുവരെ നടത്തിയ ആകെ പരിശോധനകള്‍ 12,65,42,907 ആണ്. ഇത് രോഗസ്ഥിരീകരണ നിരക്ക് 7.01 ശതമാനമായി കുറയ്ക്കാനിടയാക്കി.

 


നിലവില്‍ രാജ്യത്ത് 4,53,401 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 5.11% മാത്രമാണിത്.

രാജ്യത്തെ ആകെ രോഗമുക്തര്‍ 82,90,370 ആണ്. രോഗമുക്തി നിരക്ക് 93.42 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായവരില്‍  72.87% പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.


കേരളത്തിലാണ് ഏറ്റവുമധികം രോഗമുക്തര്‍- 6,567 പേര്‍. പശ്ചിമ ബംഗാളില്‍ 4,376 ഉം ഡല്‍ഹിയില്‍ 3,560 ഉം പേര്‍ രോഗമുക്തരായി.

 പുതുതായി രോഗബാധിതരായവരുടെ 75.14% പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയില്‍ 3,797 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ 3,012 ഉം കേരളത്തില്‍ 2,710 ഉം പേര്‍ക്കു രോഗം ബാധിച്ചു.

 


 
449 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 78.40% പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.

22.76%  പേര്‍ മരിച്ചത് ഡല്‍ഹിയിലാണ് (99 മരണം). മഹാരാഷ്ട്രയില്‍ 60 പേരും പശ്ചിമ ബംഗാളില്‍ 53 പേരും കോവിഡ് ബാധിച്ച് മരണപ്പെട്ടു.

 ****(Release ID: 1673410) Visitor Counter : 168