പ്രധാനമന്ത്രിയുടെ ഓഫീസ്
തെരഞ്ഞെടുപ്പ് വിജയത്തില്‍ ഓങ് സാന്‍ സുചിയെയും എന്‍.എല്‍.ഡിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
12 NOV 2020 10:38PM by PIB Thiruvananthpuram
മ്യാന്‍മറിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഓങ് സാന്‍ സുചിയെയും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയെയും (എന്‍.എല്‍.ഡി) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
"തെരഞ്ഞെടുപ്പ് വിജയത്തില്‍ ഓങ് സാന്‍ സുചിക്കും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്കും അഭിനന്ദനങ്ങള്‍. തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചത്, മ്യാന്‍മാറില്‍ നടന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ പരിവര്‍ത്തനത്തിന്റെ മറ്റൊരു ചുവടുവെപ്പാണ്. പരമ്പരാഗതമായുള്ള നമ്മുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഉറ്റുനോക്കുന്നു", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
***
(Release ID: 1672520)
Visitor Counter : 102
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada