പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒ.ആര്‍.ഒ.പി. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ പ്രധാനമന്ത്രി മുതിര്‍ന്ന സൈനികരുടെ സേവനങ്ങളെ അഭിവാദ്യം ചെയ്തു

Posted On: 07 NOV 2020 6:28PM by PIB Thiruvananthpuram

ഒ.ആര്‍.ഒ.പി. നടപ്പാക്കപ്പെട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമായ ഇന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുതിര്‍ന്ന സൈനികരുടെ സേവനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. 


'അഞ്ചു വര്‍ഷംമുന്‍പ് ഈ ദിവസമാണ് രാജ്യത്തെ ധീരതയോടെ സംരക്ഷിക്കുന്ന മഹാന്‍മാരായ നമ്മുടെ സൈനികരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യ ചരിത്രപരമായ ചുവടുവെച്ചത്. ഒ.ആര്‍.ഒ.പി. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ചരിത്രപരമായ മുഹൂര്‍ത്തമാണ് ഇത്. ശ്രദ്ധേയമായ സേവനത്തിനു ഞാന്‍ മുതിര്‍ന്ന സൈനികരെ അഭിവാദ്യംചെയ്യുന്നു', പ്രധാനമന്ത്രി പറഞ്ഞു. 

****


(Release ID: 1671248) Visitor Counter : 140