പ്രധാനമന്ത്രിയുടെ ഓഫീസ്
ആഗോള നിക്ഷേപ വെര്‍ച്ച്വല്‍ വട്ടമേശ സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാള പരിഭാഷ
Posted On:
05 NOV 2020 8:02PM by PIB Thiruvananthpuram
നമസ്‌തേ, എല്ലാവര്‍ക്കും ഉത്സവകാല ശുഭാംശസകള്‍
നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ അതിയായ ആഹ്‌ളാദവാനാണ്. ഞങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ആകാംക്ഷ ഞാന്‍ നിങ്ങളില്‍ കാണുന്നു. പരസ്പരമുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് നമ്മള്‍ തമ്മില്‍ മെച്ചപ്പട്ട തരത്തില്‍ മനസിലാക്കുന്നതിലൂടെ നിങ്ങളുടെ പദ്ധതികളും ഞങ്ങളുടെ വീക്ഷണവും തമ്മിലുള്ള മികച്ച ഒത്തുചേരലിന് ഫലപ്രാപ്തിയുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
ഈ വര്‍ഷം ആഗോള മഹാമാരിക്കെതിരെ ഇന്ത്യ ധീരതയോടെ പോരാടിയപ്പോള്‍ ഇന്ത്യയുടെ ദേശീയ സ്വഭാവം ലോകത്തിന് കാണാന്‍ കഴിഞ്ഞു. ഇന്ത്യയുടെ ശരിയായ ശക്തിയും ലോകം കണ്ടു. ഇന്ത്യക്കാര്‍ അറിയപ്പെടുന്ന നമ്മുടെ സ്വഭാവങ്ങളായ ചുമതലാബോധം അനുകമ്പാ മനോഭാവം, ദേശീയ ഐക്യം, നൂതനാശയങ്ങളുടെ സ്ഫുല്ലിംഗം എന്നിവ വിജയകരമായി അത് പുറത്തുകൊണ്ടുവന്നു. ഈ മഹാമാരിയില്‍, അത് വൈറസിനെതിരായ പോരാട്ടമായിക്കോട്ടെ അല്ലെങ്കില്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിലായിക്കോട്ടെ ഇന്ത്യ അഭിമാനാര്‍ഹമായ പ്രതിരോധമാണ് പ്രകടിപ്പിച്ചത്. നമ്മുടെ സംവിധാനത്തിന്റെ കരുത്തും, നമ്മുടെ ജനങ്ങളും നമ്മുടെ നയങ്ങളിലെ സ്ഥിരതയുമാണ് ഈ പ്രതിരോധത്തെ മുന്നോട്ടുകൊണ്ടുപോയത്. നമ്മുടെ സംവിധാനത്തിന്റെ കരുത്തുകൊണ്ടാണ് നമുക്ക് ഏകദേശം 800 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷ്യധാന്യവും; 420 ദശലക്ഷം പേര്‍ക്ക് പണവും, ഏകദേശം 80 ദശലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകവും നല്‍കാനായത്. ശാരീരിക അകലവും മുഖാവരണം ധരിക്കുകയും ചെയ്ത ജനങ്ങളുടെ പിന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ഈ വൈറസിനെതിരെ ഇത്ര ശക്തമായ ഒരു പോരാട്ടം നടത്താനായതും. നമ്മുടെ നയങ്ങളുടെ സ്ഥിരതകൊണ്ടാണ് ലോകത്ത് പരിഗണിക്കപ്പെടുന്ന നിക്ഷേപകേന്ദ്രങ്ങളില്‍ ഒന്നായി ഇന്ത്യ ഉയര്‍ന്നുവന്നത്.
സുഹൃത്തുക്കളെ,
പഴയശീലങ്ങളില്‍ നിന്നും മുക്തമായ ഒരു നവ ഇന്ത്യയെയാണ് നാം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യ നല്ലതിന് വേണ്ടി മാറുകയാണ്. സാമ്പത്തിക നിരുത്തരവാദിത്വത്തില്‍ നിന്ന് സാമ്പത്തിക വിവേകത്തിലേക്ക്, ഉയര്‍ന്ന നാണയപെരുപ്പത്തില്‍ നിന്ന് കുറഞ്ഞ നാണയപെരുക്കത്തിലേക്ക്, നിഷ്‌ക്രീയാസ്ഥിതകളെ സൃഷ്ടിക്കുന്ന വീണ്ടുവിചാരമില്ലാത്ത വായ്പയെടുക്കലില്‍ നിന്ന് അര്‍ഹതയിലധിഷ്ഠിതമായ വായ്പയിലേക്ക്, പശ്ചാത്തലസൗകര്യ കമ്മിയില്‍ നിന്നും പശ്ചാത്തലസൗകര്യമിച്ചത്തിലേക്ക്, ദുരുപയോഗം ചെയ്യപ്പെട്ട നഗരവളര്‍ച്ചയില്‍ നിന്നും സമഗ്രവും സന്തുലിതവുമായതിലേക്ക് ഭൗതീകത്തില്‍ നിന്നും ഡിജിറ്റല്‍ പശ്ചാത്തലസൗകര്യത്തിലേക്ക്.
സുഹൃത്തുക്കളെ,
ആത്മനിര്‍ഭര്‍ ആയിത്തീരാനുള്ള ഇന്ത്യയുടെ അന്വേഷണം ഒരു വീക്ഷണം മാത്രമല്ല, അത് ഒരു കൃത്യമായ ആസൂത്രിത സാമ്പത്തിക തന്ത്രവും കൂടിയാണ്. നമ്മുടെ വ്യാപാരത്തിന്റെ ശേഷിയേയും നമ്മുടെ തൊഴിലാളികളുടെ വൈദഗ്ധ്യത്തേയും ഉപയോഗിച്ചുകൊണ്ട് ഇന്ത്യയെ ഒരു ആഗോള ഉല്‍പ്പാദന ശക്തികേന്ദ്രമാക്കുന്നതിനുള്ള, സാങ്കേതികവിദ്യയില്‍ നമ്മുടെ കരുത്ത് ഉപയോഗിച്ചുകൊണ്ട് നൂതനാശയങ്ങളുടെ ആഗോള കേന്ദ്രമായി മാറുന്നത് ലക്ഷ്യം വച്ചുള്ള തന്ത്രം, ധാരാളമുള്ള മാനവവിഭവശേഷിയേയും അവരുടെ പ്രതിഭകളെയും ഉപയോഗിച്ചുകൊണ്ട് ആഗോള വികസനത്തിലേക്ക് സംഭാവന ചെയ്യുന്നതിന് ലക്ഷ്യമാക്കുന്ന തന്ത്രം.
സുഹൃത്തുക്കളെ,
ഏറ്റവും ഉയര്‍ന്ന പാരിസ്ഥിതക, സാമൂഹിക, ഭരണനിര്‍വഹണ സ്‌കോറുകളുള്ള കമ്പനികളിലേക്കാണ് ഇന്ന് നിക്ഷേപകര്‍ നീങ്ങുന്നത്. ഇതിലൊക്കെ ഉയര്‍ന്ന റാങ്കുകളുള്ള കമ്പനികളും സംവിധാനവും ഇന്ത്യയ്ക്ക് ഇപ്പോള്‍ തന്നെയുണ്ട്. ഇ.എസ്.ജിക്ക് തുല്യമായ ശ്രദ്ധ നല്‍കികൊണ്ട് വളര്‍ച്ചയുടെ പാത പിന്തുടരുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്.
സുഹൃത്തുക്കളെ,
ഇന്ത്യ നിങ്ങള്‍ക്ക് ജനാധിപത്യം, ജനസംഖ്യ, ചേദനം അതോടൊപ്പം വൈവിദ്ധ്യം എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ക്ക് ഒരു വിപണിക്കുള്ളില്‍ തന്നെ നിരവധി വിപണികള്‍ ലഭിക്കും അത്രയ്ക്കാണ് ഞങ്ങളുടെ വൈവിദ്ധ്യം. ബഹുതല പോക്കറ്റ് രൂപത്തിലും ബഹുതല മുന്‍ഗണയിലുമാണ് ഇവ വരുത്തത്. ബഹു കാലാവസ്ഥയിലും വികസനത്തിന്റെ ബഹുതലത്തലുമാണ് ഇവ വരുന്നത്. തുറന്ന മനസിനും തുറന്ന വിപണിക്കും ജനാധിപത്യപരവും സംശ്ലേഷിതവും നിയമം അനുസരിക്കുന്ന സംവിധാനത്തിനുമൊപ്പമാണ് ഈ വൈവിദ്ധ്യം വരുന്നത്
സുഹൃത്തുക്കളെ,
മികച്ച ചില സാമ്പത്തിക തലച്ചോറുകളെയാണ് ഞാന്‍ അഭിസംബോധന ചെയ്യുന്നതെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ട്. നൂതനാശയങ്ങളുടെയും വളര്‍ച്ചയുടെയും പുതിയ മേഖലകളെ സുസ്ഥിരമായ വ്യാപാര അനുപാതമാക്കി മാറ്റാന്‍ കഴിയുള്ളവരെ. അതേസമയം നിങ്ങളുടെ വിശ്വാസത്തില്‍ ഫണ്ട് നല്‍കുന്നതിനും, ഏറ്റവും മികച്ചതും സുരക്ഷിതവുമായ ദീര്‍ഘകാല തിരിച്ചുലഭിക്കലിനും നിങ്ങള്‍ക്ക് വേണ്ട ആവശ്യകതകളെക്കുറിച്ചും ഞാന്‍ ബോധവാനാണ്.
അതുകൊണ്ട് സുഹൃത്തുക്കളെ,
ഈ പ്രശ്‌നത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലും സുസ്ഥിരവുമായ പരിഹാരം കണ്ടെത്തുകയാണ് നമ്മുടെ സമീപനം എന്നത് ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ ആവശ്യകതകളുമായി അത്തരം ഒരുപരിഹാരത്തിന് നല്ലതുപോലെ കൂടിച്ചേരാന്‍ കഴിയും. ചില ഉദാഹരണങ്ങളിലൂടെ ഞാന്‍ അത് വിശദീകരിക്കാം.
സുഹൃത്തുക്കളെ,
നമ്മുടെ ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഞങ്ങള്‍ ബഹുതല മുന്‍കൈകള്‍ ഏറ്റെടുത്തു. ജി.എസ്.ടിയുടെ രൂപത്തില്‍ ഞങ്ങള്‍ ഒരു രാജ്യം ഒരു നികുതി സംവിധാനത്തെ അനുഗമിച്ചു; ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി നിരക്കുള്ളവയില്‍ ഒന്ന് പുതിയ ഉല്‍പ്പാദകര്‍ക്ക് കൂടുതലായി കിട്ടിയ ആനുകൂല്യമാണ്. ആദായനികുതി വിലയിരുത്തലിനും അപ്പീലിനും മുഖരഹിത ഭരണക്രമം. തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ദായകന്റെ വ്യാപാരം ലളിതമാക്കലും സന്തുലിതമാക്കുന്ന പുതിയ തൊഴില്‍ നിയമ ഭരണസംവിധാനങ്ങള്‍. ഉല്‍പ്പാദനബന്ധിത ആനുകൂല്യപദ്ധതികള്‍ പ്രത്യേക മേഖലകളില്‍. നിക്ഷേപകര്‍ക്ക് കൈകൊടുക്കുന്നതിനായി ശാക്തീകരിച്ച സ്ഥാപന ക്രമീകരണങ്ങള്‍.
സുഹൃത്തുക്കളെ,
ദേശീയ പശ്ചാത്തലസൗകര്യ പൈപ്പ്‌ലൈനിന് കീഴില്‍ 1.5 ത്രില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയെന്ന ഒരു മഹത്വാകാംക്ഷ പദ്ധതി നമുക്കുണ്ട്. അതിന് വഴിതെളിക്കുന്ന ഒരു ബഹുമാതൃകാ ബന്ധിപ്പിക്കല്‍ പശ്ചാത്തല സൗകര്യ മാസ്റ്റര്‍ പ്ലാനിന് അന്തിമാംഗീകാരവും നല്‍കി. രാജ്യത്ത് അങ്ങോളമിങ്ങോളം ഹൈവേകള്‍, റെയില്‍വേകള്‍, മെട്രോകള്‍, ജലപാതകള്‍, വിമാനത്താവളങ്ങള്‍ എന്നിങ്ങളെ വന്‍തോതിലുള്ള പശ്ചാത്തല സൗകര്യ നിര്‍മ്മാണ ആരംഭത്തിന്റെ ആഹ്‌ളാദത്തിലാണ് ഇന്ത്യ. നവ ഇടത്തരവിഭാഗങ്ങള്‍ക്കായി നമ്മള്‍ ദശലക്ഷക്കണക്കിന് താങ്ങാവുന്ന ഭവനങ്ങള്‍ നിര്‍മ്മിക്കുകയാണ്. വലിയ നഗരങ്ങളില്‍ മാത്രമല്ല, ചെറിയ നഗരങ്ങളിലും ടൗണുകളിലും നമ്മള്‍ക്ക് നിക്ഷേപങ്ങള്‍ ആവശ്യമാണ്. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി അതിനുള്ള ഏറ്റവും നല്ല ഉദാഹരണവുമാണ്. അത്തരം നഗരങ്ങളിലെ വികസനത്തിനായി ഞങ്ങള്‍ ദൗത്യ മാതൃകാ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
സുഹൃത്തുക്കളെ,
നൂതനാശയങ്ങളിലും ഡിജിറ്റിലുമുള്ള മുന്‍കൈകളാണ് എല്ലായ്‌പ്പോഴും ഗവണ്‍മെന്റ് നയങ്ങളുടെയും പരിഷ്‌ക്കരണത്തിന്റെയും കേന്ദ്രം. ലോകത്ത് ഏറ്റവും കൂടുതല്‍ സ്റ്റാർട്ട് അപ്പുകളും യൂണികോണുകളുമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നമ്മളും ഉൾപ്പെടുന്നു. നമ്മള്‍ ഇപ്പോഴും അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 2019ലെ വളര്‍ച്ചാനിരക്ക് പ്രതിദിനം ശരാശരി 2-3 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുവെന്നതായിട്ടാണ് പരിവര്‍ത്തനംചെയ്യപ്പെടുന്നത്.
സുഹൃത്തുക്കളെ,
സ്വകാര്യ സംരംഭങ്ങള്‍ അഭിവൃദ്ധിപ്പെടുന്നതിന് സഹായിക്കുന്നതിനായി ഞങ്ങളുടെ ഗവണ്‍മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. തന്ത്രപരമായ ഓഹരിവിറ്റഴിക്കലും ആസ്തികളുടെ പണവല്‍ക്കരണവും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധത്തില്‍ വലിയതോതിലാണ്. പൊതുമേഖല സ്ഥാപനങ്ങളില്‍ നമ്മുടെ ഓഹരികള്‍ 51%ന് താഴെകൊണ്ടുവരുന്നതിനുള്ള ചരിത്രപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. കല്‍ക്കരി, ബഹിരാകാശം, അണവോര്‍ജ്ജം, റെയില്‍വേ, വ്യോമയാനം, പ്രതിരോധം എന്നീ പുതിയ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തത്തിന് വേണ്ട നയഭരണസംവിധാനം. പൊതുമേഖലയുടെ യുക്തിസഹമായ കാല്‍പ്പാടുകള്‍ക്കായി പുതിയ പൊതുമേഖല നയം.
സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യയിലെ ഓരോ മേഖലയും ഉല്‍പ്പാദനം, പശ്ചാത്തലസൗകര്യം, സാങ്കേതികവിദ്യ, കാര്‍ഷികമേഖല, സാമ്പത്തികം എന്നിവയ്‌ക്കൊപ്പം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ എന്നിവയിലേക്ക് ഉറ്റുനോക്കുകയാണ്. കാര്‍ഷികമേഖലയില്‍ നമ്മള്‍ അടുത്തിടെ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ ഇന്ത്യയിലെ കര്‍ഷകരുമായി പങ്കാളികളാകുന്നതിനുള്ള പുതിയ സാദ്ധ്യതകള്‍ തുറന്നിരിക്കുകയാണ്. സാങ്കേതികവിദ്യയുടെയും ആധുനിക സംസ്‌കരണ പരിഹാരങ്ങള്‍ക്കുമൊപ്പം ഇന്ത്യ ഒരു കാര്‍ഷിക കയറ്റുമതി ഹബ്ബായി ഉയിര്‍ത്തെഴുന്നേല്‍ക്കും. ദേശീയ വിദ്യാഭ്യാസ നയം പുതിയ വിദേശ സര്‍വകലാശാലകള്‍ ഇവിടെ ആരംഭിക്കുന്നതിനും അനുമതി നല്‍കുന്നു. ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്‍ ഫിന്‍-ടെകിനും സാദ്ധ്യത നല്‍കുന്നുണ്ട്.
സുഹൃത്തുക്കളെ,
നമ്മുടെ ഭാവിയില്‍ ആഗോള നിക്ഷേപക സമൂഹം താല്‍പര്യം കാട്ടുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കില്‍ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ 13%ന്റെ വര്‍ദ്ധനയാണുണ്ടായിട്ടുള്ളത്.
ഈ വട്ടമേശയില്‍ നിങ്ങളുടെ സജീവമായ പങ്കാളിത്തം ആത്മവിശ്വാസം കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ്.
സുഹൃത്തുക്കളെ,
ആഗോള സാമ്പത്തിക ഉത്തേജനത്തിന് ഉള്‍പ്രേരകമാകുന്നതിനുള്ള ശേഷം ഇന്ത്യയുടെ വളര്‍ച്ചയ്ക്കുണ്ട്. ഇന്ത്യയുടെ ഏതൊരു നേട്ടത്തിനും ലോകത്തിന്റെ വികസനത്തിലും ക്ഷേമത്തിലൂം ബഹുതല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു ഇന്ത്യയ്ക്ക് ലോക സാമ്പത്തിക ക്രമത്തിനെ സ്ഥിരതയുള്ളതാക്കുന്നതിന് സംഭാവനകള്‍ നല്‍കാന്‍ കഴിയും. ആഗോള വളര്‍ച്ചാ ഉത്തേജനത്തിനുള്ള യന്ത്രമായി ഇന്ത്യയെ മാറ്റുന്നതിന് എന്തൊക്കെ വേണമോ അതൊക്കെ ഞങ്ങള്‍ ചെയ്യും. പുരോഗിതയുടെ വളരെ ആവേശകരമായ ഒരു കാലമാണ് മുമ്പിലുള്ളത്. നിങ്ങളെ അതിന്റെ ഭാഗമാകാന്‍ ഞാന്‍ ക്ഷണിക്കുകയാണ്.
നിങ്ങള്‍ക്ക് വളരെയധികം നന്ദി!
***
(Release ID: 1670623)
Visitor Counter : 180
Read this release in:
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada