ആഭ്യന്തരകാര്യ മന്ത്രാലയം

രാഷ്ട്രീയ ഏകതാ ദിവസമായ ഇന്ന് ന്യൂദൽഹിയിലെ സർദാർ പട്ടേൽ ചൗക്കിൽ പ്രത്യേക പരിപാടി നടന്നു

Posted On: 31 OCT 2020 12:08PM by PIB Thiruvananthpuram

രാഷ്ട്രീയ ഏകതാ ദിവസമായ ഇന്ന്, ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ. എം വെങ്കയ്യനായിഡു, കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ, ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണർ ശ്രീ അനിൽ ബൈജൽ തുടങ്ങിയവർ ഇന്ത്യയുടെ 'ഉരുക്കുമനുഷ്യൻ' സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു.

 

സർദാർ പട്ടേലിന്റെ ഉരുക്കു പോലെ ദൃഢമായ നേതൃപാടവം, രാജ്യസ്നേഹം, സമർപ്പണം എന്നിവ നമ്മെ ഇനിയും നയിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീ അമിത്ഷാ അഭിപ്രായപ്പെട്ടു. മഹാനായ രാജ്യ സ്നേഹിക്ക്, കൃതജ്ഞതയുള്ള ഒരു ജനതയുടെ പേരിൽ എല്ലാ ആദരവും അർപ്പിക്കുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. പിന്നീട് രാഷ്ട്രീയ ഏകതാ ദിവസ് പ്രതിജ്ഞ അദ്ദേഹം ജനങ്ങൾക്ക് ചൊല്ലിക്കൊടുത്തു.

 

 

***

 (Release ID: 1669077) Visitor Counter : 81