സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
പൊതുമേഖല എണ്ണ വിപണനക്കമ്പനികളുടെ എത്തനോൾ സംഭരണ നടപടികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
Posted On:
29 OCT 2020 3:43PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റി, എത്തനോൾ സംഭരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകി.
'എത്തനോൾ മിശ്രിത പെട്രോൾ പദ്ധതി' യുടെ കീഴിൽ, കരിമ്പ് അധിഷ്ഠിത അസംസ്കൃത വസ്തുക്കളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന എത്തനോളിന്നുള്ള ഉയർന്ന വില നിശ്ചയിക്കുന്നതിനും ഇന്ന് ചേർന്ന യോഗം അംഗീകാരം നൽകി.
വരുന്ന പഞ്ചസാര സീസണിൽ, 2020-21 ലെ എത്തനോൾ വിതരണ വർഷമായ 2020 ഡിസംബർ 1 മുതൽ 2021 നവംബർ 30 വരെയുള്ള കാലയളവിലെ വിവിധ നടപടിക്രമങ്ങൾക്കാണ് അംഗീകാരം നൽകിയത്.
1) സി ഹെവി മൊളാസ്സസിൽ നിന്നുള്ള എത്തനോളിന്റെ വില, ലിറ്ററിന് 43.75 രൂപയിൽ നിന്നും 45.69 രൂപയായി വർധിപ്പിക്കും.
2) ബി ഹെവി മൊളാസ്സസിൽ നിന്നുള്ള എത്തനോളിന്റെ വില, ലിറ്ററിന് 54.27 രൂപയിൽ നിന്നും 57.61 രൂപയായി വർധിപ്പിക്കും.
3) കരിമ്പിൻ ജ്യൂസ്/പഞ്ചസാര/പഞ്ചസാര സിറപ്പ് എന്നിവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന എത്തനോളിന്റെ വില ലിറ്ററിന് 59.48 രൂപയിൽ നിന്നും 62.65 രൂപയാക്കി ഉയർത്തും.
4) ഇതുകൂടാതെ ജി എസ് ടി യും ചരക്ക് നീക്കത്തിന് ഉള്ള ചെലവും നൽകണം. എത്തനോളിന്റെ ദീർഘദൂര ചരക്കുനീക്കം സുഗമമായി നടത്തുന്നതിന്, ചരക്ക് നീക്കത്തിന് ഉള്ള തുക പ്രായോഗികമായി നിശ്ചയിക്കാൻ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ ഡിസ്റ്റിലറികൾക്കും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താനാകും. എത്തനോൾ വിതരണക്കാർക്ക് ലാഭകരമായ വില നൽകുന്നത്, കരിമ്പ് കർഷകർക്കുള്ള കുടിശ്ശിക കുറയ്ക്കുന്നതിന് സഹായിക്കും.
***
(Release ID: 1668795)
Visitor Counter : 234
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada