മന്ത്രിസഭ
ഐ സി എ ഐ ഇന്ത്യയും, സി പി എ പാപ്പുവ ന്യൂ ഗിനിയയും തമ്മിൽ ഒപ്പുവെച്ച കരാറിനു കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം
Posted On:
21 OCT 2020 3:25PM by PIB Thiruvananthpuram
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയും( ICAI),പാപ്പുവ ന്യൂ ഗിനിയയിലെ സർട്ടിഫൈഡ് പ്രാക്ടീസിംഗ് അക്കൗണ്ടന്റ്‌സും (CPA)തമ്മിൽ ഒപ്പുവെച്ച കരാറിന് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. പപ്പുവ ന്യൂഗിനിയയിലെ അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ,ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ശാക്തീകരണവും വിഭവശേഷി വികസനവും ആണ് കരാറിന്റെ മുഖ്യലക്ഷ്യം.
താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ഐസിഎഐയും സിപിഎ പിഎന്‍ജിയും ഒരുമിച്ച് പ്രവര്‍ത്തിക്കും:
i. പപ്പുവ ന്യൂഗിനിയയിൽ സാങ്കേതിക പരിപാടികൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കും.
ii. പരസ്പര താല്പര്യമുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും.
iii. അക്കൗണ്ടൻസി പ്രൊഫഷനുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങൾ പങ്കു വയ്ക്കും.
iv. വിദ്യാർത്ഥി,അധ്യാപക കൈമാറ്റ പരിപാടികൾ നടത്തും.
v. പാപുവ ന്യൂ ഗിനിയയിൽ ഫിനാൻസ്, അക്കൗണ്ടിംഗ്, ഓഡിറ്റ് എന്നീ വിഷയങ്ങളിൽ ഹ്രസ്വകാല പ്രൊഫഷണൽ കോഴ്സുകൾ നടത്തും.
പാപ്പുവാ ന്യൂഗിനിയയിൽ ഉള്ള ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്കളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും അനുകൂല പ്രതിച്ഛായ സൃഷ്ടിക്കുന്നതിനും നിർദിഷ്ട കരാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
****
(Release ID: 1666520)
Visitor Counter : 148
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada