ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തി ഇന്ത്യ
प्रविष्टि तिथि:
18 OCT 2020 10:56AM by PIB Thiruvananthpuram
ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വീണ്ടും കുറയുന്നു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ആക്ടീവ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെ രേഖപ്പെടുത്തുന്നത്. നിലവിൽ 7,83,311 രോഗികളാണ് രാജ്യത്തുള്ളത്. ആകെ രോഗബാധിതരുടെ 10.45 ശതമാനമാണ് ഇത്.

രാജ്യത്തെ 22 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരത്തിൽ താഴെയാണ്. 13 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആക്റ്റീവ് കേസുകളുടെ എണ്ണം ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ്. മൂന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ മാത്രമാണ് ആക്റ്റീവ് കേസുകൾ അമ്പതിനായിരത്തിൽ കൂടുതലുള്ളത്.

ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 65,97,209 ആണ്. ആകെ രോഗ ബാധിതരും നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും തമ്മിലുള്ള അന്തരം 58 ലക്ഷം കവിഞ്ഞു (58,13,898).

88.03 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 72,614 പേരാണ് രോഗമുക്തി നേടിയത്. 61,871 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു.
പുതുതായി രോഗമുക്തി നേടിയവരിൽ 79 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗമുക്തി ഉണ്ടായത്. 14,000 ലേറെ പേരാണ് ഇന്നലെ സുഖം പ്രാപിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 61,871 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 79 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. പതിനായിരത്തിലേറെ പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. 9000 ലേറെ കേസുകളുമായി കേരളം രണ്ടാം സ്ഥാനത്താണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,033 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതിൽ 86 ശതമാനത്തോളം 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. 44 ശതമാനത്തിലേറെ പേർ മരണമടഞ്ഞത് മഹാരാഷ്ട്രയിലാണ് (463)

****
(रिलीज़ आईडी: 1665677)
आगंतुक पटल : 265
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada