പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. ബാലാസാെഹബ് വിഖേ പാട്ടീലിന്റെ ആത്മകഥ 'ദേഹ് വെച്വ കരാനി' പ്രധാനമന്ത്രി പുറത്തിറക്കി


പ്രവര റൂറല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ പേര് 'ലോക്‌നെറ്റ് ഡോ. ബാലാസാഹെബ് വിഖെ പാട്ടീല്‍ പ്രവര ഗ്രാമീണ വിദ്യാഭ്യാസ സൊസൈറ്റി' എന്നാക്കി മാറ്റി

 ഡോ. ബാലാസാഹെബ് വിഖെ പാട്ടീലിന്റെ പ്രയത്‌നങ്ങളും സംഭാവനകളും വരുംതലമുറകളെ പ്രചോദിപ്പിക്കും: പ്രധാനമന്ത്രി

Posted On: 13 OCT 2020 2:44PM by PIB Thiruvananthpuram

ഡോ. ബാലാസാഹെബ് വിഖെ പാട്ടീലിന്റെ ആത്മകഥയായ 'ദേഹ് വെച്വ കരാനി' വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കി.  പ്രവര റൂറല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയെ 'േേലാക്‌നെറ്റ് ഡോ. ബാലാസാഹെബ് വിഖെ പാട്ടീല്‍ പ്രവര ഗ്രാമീണ വിദ്യാഭ്യാസ സൊസൈറ്റി' എന്ന് പ്രധാനമന്ത്രി പുനര്‍നാമകരണം ചെയ്തു.

 മഹാരാഷ്ട്രയിലെ എല്ലാ പ്രദേശങ്ങളിലും വിഖെ പാട്ടീലിന്റെ ജീവിത ഗാഥകള്‍ കണ്ടെത്താനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ബാലാസാെഹബ് വിഖെ പാട്ടീല്‍, ഡോ. വിത്തല്‍റാവു വിഖെ പാട്ടീലിന്റെ പാത പിന്തുടര്‍ന്ന് മഹാരാഷ്ട്രയുടെ വികസനത്തിനായി സ്വയം സമര്‍പ്പിച്ചു.  ഗ്രാമീണരുടെയും ദരിദ്രരുടെയും കര്‍ഷകരുടെയും ജീവിതം അനായാസമാക്കല്‍, അവരുടെ കഷ്ടപ്പാടുകള്‍ കുറയ്ക്കല്‍ എന്നിവയാണ് വിഖെ പാട്ടീലിന്റെ ജീവിതത്തിന്റെ കാതലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 സമൂഹത്തിന്റെ നന്മയ്ക്കായി വിഖെ പാട്ടീല്‍ ജി എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സമൂഹത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ വരുത്തുന്നതിനും ദരിദ്രരുടെയും ഗ്രാമങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും രാഷ്ട്രീയം ഒരു മാധ്യമമാക്കി മാറ്റുന്നതിനെക്കുറിച്ച് എല്ലായ്‌പ്പോഴും ഊന്നിപ്പറഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു.  ബാലാസാഹെഹബ് വിഖേ പാട്ടീലിന്റെ ഈ സമീപനം  മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  ബാലാസാഹെബ് വിഖെ പാട്ടീലിന്റെ ആത്മകഥ എല്ലാവര്‍ക്കും വളരെ പ്രധാനമാണ്. ഗ്രാമത്തിന്റെ വികസനത്തിനും ദരിദ്രരുടെയും വിദ്യാഭ്യാസത്തിനും മഹാരാഷ്ട്രയിലെ സഹകരണ സംഘങ്ങളുടെ വിജയത്തിനുമായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും സംഭാവനകളും വരും തലമുറകളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ഡോ ബാലാസാഹെബ് വിഖെ പാട്ടീല്‍ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകളും ക്ലേശങ്ങളും മനസ്സിലാക്കിയതായി പ്രധാനമന്ത്രി പരാമര്‍ശിച്ചു.  അതിനാല്‍ അദ്ദേഹം കര്‍ഷകരെ ഒരുമിച്ച് സഹകരണ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചു.  അടല്‍ ജി സര്‍ക്കാരിലെ മന്ത്രിയെന്ന നിലയില്‍ മഹാരാഷ്ട്ര ഉള്‍പ്പെടെ രാജ്യത്തിന്റെ പല മേഖലകളിലും സഹകരണസംഘങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

 രാജ്യത്ത് ഗ്രാമീണ വിദ്യാഭ്യാസം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാതിരുന്ന കാലത്ത് പ്രവര ഗ്രാമീണ വിദ്യാഭ്യാസ സൊസൈറ്റി വഴി ഗ്രാമങ്ങളിലെ യുവാക്കളെ ശാക്തീകരിക്കാന്‍ ഡോ. ബാലാസാഹെബ് വിഖെ പാട്ടീല്‍ പ്രവര്‍ത്തിച്ചു.  അദ്ദേഹം ഗ്രാമത്തിലെ യുവാക്കളുടെ വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും വേണ്ടി പ്രവര്‍ത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 ഗ്രാമത്തിലെ കൃഷിയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിഖെ പാട്ടീല്‍ ജി മനസ്സിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.  കര്‍ഷകരെ സംരംഭകത്വത്തിലേക്ക് നയിക്കാനും അവരെ സംരംഭകരാക്കാനുമുള്ള അവസരങ്ങള്‍ ഇന്ന് സൃഷ്ടിക്കപ്പെടുന്നു.

 സ്വാതന്ത്ര്യാനന്തരം രാജ്യത്തിന് ആവശ്യമായ ഭക്ഷണം ഇല്ലാതിരുന്നപ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന വിളയുടെ ഉല്‍പാദന ക്ഷമത എങ്ങനെ വര്‍ദ്ധിപ്പിക്കുമെന്ന് ആയിരുന്നു എന്നാല്‍ ഉല്‍പാദനക്ഷമതയെക്കുറിച്ചുള്ള ഈ ആശങ്കയില്‍, കര്‍ഷകന്റെ ലാഭക്ഷമതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചില്ല.  കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് രാജ്യം ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്നും എംഎസ്പി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം, യൂറിയയുടെ വേപ്പ് കോട്ടിംഗ്, മികച്ച വിള ഇന്‍ഷുറന്‍സ് തുടങ്ങിയ ദിശകളില്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.  പ്രധാനമന്ത്രി-കിസാന്‍ സമ്മാന്‍ നിധി യോജന തുടങ്ങിയ സംരംഭങ്ങള്‍ കാരണം കര്‍ഷകര്‍ക്ക് ഇപ്പോള്‍ ചെറിയ ചെലവുകള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ല.  മെഗാ ഫുഡ് പാര്‍ക്കുകള്‍ക്കും കാര്‍ഷിക സംസ്‌കരണ അടിസ്ഥാന സൗകര്യം തുടങ്ങിയവ വര്‍ദ്ധിപ്പിക്കുന്നതിനും മുമ്പില്ലാത്ത വിധം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.

 കൃഷിയെക്കുറിച്ചുള്ള പരമ്പരാഗത അറിവ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിക്കൊണ്ട്് ബാലാസാഹെബ് സ്വാഭാവിക സാഹചര്യങ്ങള്‍ക്കനുസൃതമായി കൃഷി നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു, ആ അറിവ് നാം സംരക്ഷിക്കണം. കാര്‍ഷിക മേഖലയിലെ പുതിയതും പഴയതുമായ രീതികള്‍ സംയോജിപ്പിക്കണം. കരിമ്പ്‌വിളയുടെ ഉദാഹരണം പ്രധാനമന്ത്രി ഉദ്ധരിച്ചു, അവിടെ പുതിയതും പഴയതുമായ കൃഷി രീതികള്‍ ഉപയോഗിക്കുന്നു.  കരിമ്പില്‍ നിന്ന് പഞ്ചസാരയും എത്തനോളും വേര്‍തിരിച്ചെടുക്കാന്‍ വ്യവസായങ്ങള്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 കുടിവെള്ളവും ജലസേചനവും പോലുള്ള മഹാരാഷ്ട്ര ഗ്രാമങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഡോ. ബാലാസാഹെബ് വിഖെ പാട്ടീല്‍ എപ്പോഴും ശ്രമിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.  പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായ് യോജന പ്രകാരം മഹാരാഷ്ട്രയില്‍ 26 പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നു. ഇതില്‍  9 പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായി.  ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതോടെ ഏകദേശം 5 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 2018 ജൂലൈയില്‍ മഹാരാഷ്ട്രയിലെ 90 ചെറുതും ചെറുതുമായ ജലസേചന പദ്ധതികളുടെ പണിയും ഇതുപോലെ ആരംഭിച്ചു.  അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 4 ലക്ഷം ഹെക്ടര്‍ ഭൂമി ജലസേചന സൗകര്യങ്ങളുമായി ബന്ധിപ്പിക്കും.  ഭൂഗര്‍ഭജലനിരപ്പ് വളരെ കുറവുള്ള മഹാരാഷ്ട്രയിലെ 13 ജില്ലകളില്‍ അടല്‍ ഭൂഗര്‍ഭജല പദ്ധതി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ജല്‍ ജീവന്‍ ദൗത്യത്തിനു കീഴില്‍ മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലെ ഓരോ കുടുംബത്തിനും പൈപ്പവഴി് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അതിവേഗം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  മഹാരാഷ്ട്രയിലെ 19 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ടാപ്പുവഴി കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഇതില്‍ 13 ലക്ഷത്തിലധികം ദരിദ്ര കുടുംബങ്ങള്‍ക്ക് കൊറോണ മഹാമാരി സമയത്ത് ഈ സൗകര്യം ലഭിച്ചു.

 മുദ്ര പദ്ധതി ഗ്രാമങ്ങളില്‍ സ്വയം തൊഴില്‍ ചെയ്യാനുള്ള വഴികള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തെ സ്വാശ്രയ ഗ്രൂപ്പിലെ 7 കോടിയിലധികം സ്ത്രീകള്‍ക്ക് 3 ലക്ഷം കോടി രൂപയിലേറെ വായ്പ നല്‍കി.  കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  നേരത്തെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കിട്ടാതെ പോയ രണ്ടര കോടി ചെറുകിട കര്‍ഷക കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഈ സൗകര്യമുണ്ട്.

 ഗ്രാമങ്ങളില്‍ താമസിക്കുന്ന ദരിദ്രരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത് സ്വാശ്രയത്വത്തിനുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഗ്രാമങ്ങളില്‍ സ്വാശ്രയത്വത്തിന്റെ ഈ വിശ്വാസം വളര്‍ത്താന്‍ ബാലാസാെഹബ് വിഖെ പാട്ടീല്‍ ആഗ്രഹിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

***
 


(Release ID: 1664019) Visitor Counter : 178