ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു


തുടര്‍ച്ചയായ രണ്ടാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം 9 ലക്ഷത്തില്‍ താഴെ

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1/8 മാത്രം

Posted On: 10 OCT 2020 11:18AM by PIB Thiruvananthpuram

രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം പതിവായി കുറയുകയാണ്. ഒരു മാസത്തിനുശേഷം, തുടര്‍ച്ചയായി രണ്ടാം ദിവസവും ചികിത്സയിലുള്ളവര്‍ 9 ലക്ഷത്തിനു താഴെയാണ്.


നിലവില്‍ 8,83,185 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.


നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ 12.65% മാത്രമാണ്. അതായത് ആകെ രോഗബാധിതരുടെ  എട്ടില്‍ ഒന്ന് ഭാഗം. രോഗമുക്തരുടെ എണ്ണം 60 ലക്ഷത്തോട് (59,88,822) അടുക്കുന്നു.


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 82,753 പേര്‍ രോഗമുക്തരായി. പുതുതായി രോഗം സ്ഥിരീകരിച്ചത് 73,272 പേര്‍ക്കാണ്. രാജ്യത്ത് രോഗമുക്തി നിരക്ക് 85.81 ശതമാനമായി ഉയര്‍ന്നു.

18 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ് .


സമഗ്രമായ പരിശോധന, നിരീക്ഷണം, ചികിത്സ, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കല്‍ എന്നിവയുടെ ഭാഗമായാണ് രോഗമുക്തി നിരക്ക് വര്‍ധിച്ചത്.

പുതുതായി രോഗമുക്തരായവരില്‍ 76 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. പ്രതിദിനരോഗമുക്തി മഹാരാഷ്ട്രയില്‍ 17,000 ത്തിലധികമാണ്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേര്‍ക്കാണ് പുതുതായി രോഗം  സ്ഥിരീകരിച്ചത്. ഇതില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. 12,000 ത്തിലധികം കേസുകളാണ് മഹാരാഷ്ട്രയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 11,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 926 പേരാണ് മരിച്ചത്.  ഇതില്‍ 82 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.


റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ മരണങ്ങളില്‍ 32 ശതമാനവും മഹാരാഷ്ട്രയിലാണ് (302 മരണം).

 

 
***


(Release ID: 1663351) Visitor Counter : 219