പ്രധാനമന്ത്രിയുടെ ഓഫീസ്
കാനഡയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് ഇന്ത്യ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും
Posted On:
08 OCT 2020 11:32AM by PIB Thiruvananthpuram
കാനഡയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് ഇന്ത്യ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. ഇന്ന് (08.10.2020) വൈകിട്ട് ആറരയ്ക്കാണ് പ്രഭാഷണം.
കാനഡയിലെ വ്യവസായ സമൂഹത്തിന് ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും ഇന്ത്യയെ ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമായി ഉയര്‍ത്തിക്കാട്ടാനുമാണ് ഫോറം ലക്ഷ്യമിടുന്നത്.
ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപ ഫണ്ടുകള്‍, ഏവിയേഷന്‍- ഇലക്ട്രോണിക്സ്-നിര്‍മാണ മേഖലകളിലെ കമ്പനികള്‍, കണ്‍സള്‍ട്ടന്റ് സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തം സമ്മേളനത്തിലുണ്ടാകും.
******
(Release ID: 1662718)
Visitor Counter : 147
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada