ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: ഇന്ത്യ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു
പോസ്റ്റഡ് ഓണ്‍:
05 OCT 2020 11:10AM by PIB Thiruvananthpuram
തുടര്ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെയായതോടെ കോവിഡ്-19 പ്രതിരോധത്തില്‍ ഇന്ത്യ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 76,737 പേരാണ് രോഗമുക്തരായത്. 74,442 പേര്ക്കു പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.
ഇന്ത്യയിലെ ആകെ രോഗമുക്തരുടെ എണ്ണം ഇന്ന് 55,86,703. ദേശീയതലത്തില്‍ രോഗമുക്തി നിരക്ക് തുടര്ച്ചയായി വര്ധിക്കുകയാണ്. നിലവില്‍ 84.34% ആണ് കോവിഡ് മുക്തി നിരക്ക്.
10 സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങളിലാണ് പുതുതായി രോഗമുക്തരായവരില്‍ 75%. മഹാരാഷ്ട്രയിലാണ് പുതുതായി രോഗമുക്തരാവരില് കൂടുതല്‍ പേര് -15000ല്‍ അധികം. ഏഴായിരത്തിലധികം രോഗമുക്തരുമായി കര്ണാടകയും ആന്ധ്രയും പിന്നിലുണ്ട്.
ഇന്നത്തെ കണക്കനുസരിച്ച് ചികിത്സയിലുള്ളവര്‍ 9,34,427 ആണ്. നിലവില്‍ ആകെ രോഗബാധിതരുടെ 14.11 ശതമാനമാണു ചികിത്സയിലുള്ളത്.
ചികിത്സയിലുള്ളവരില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്.
പുതിയ കേസുകളില്‍ 78% കേന്ദ്രീകരിച്ചിരിക്കുന്നത് 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 12,000 ത്തിലധികവും കര്ണാടകത്തില്‍ 10,000ലധികവും കേസുകള്‍ റിപ്പോര്ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 903 മരണം രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 82 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഇന്നലെ റിപ്പോര്ട്ട് ചെയ്ത മരണങ്ങളില്‍ 36% മഹാരാഷ്ട്രയിലാണ് (326 മരണം). കര്ണാടകത്തില്‍ മരണസംഖ്യ 67 ആണ്.
***
( റിലീസ് ഐ.ഡി: 1661729)
സന്ദര്‍ശക കൗണ്ടര്‍ : 237
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu