ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക് 83 ശതമാനം പിന്നിട്ടു

Posted On: 29 SEP 2020 12:19PM by PIB Thiruvananthpuram



രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഇന്ന് 83 ശതമാനം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,877 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. കോവിഡ് രോഗമുക്തരുടെ എണ്ണം 51,01,397 ആയി.

പുതുതായി രോഗമുക്തരായവരില്‍ 73% മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്,  ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഒഡിഷ, കേരളം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്. 20,000-ത്തോളം
പേരുമായി പ്രതിദിന രോഗമുക്തരില്‍ ഏറ്റവും മുന്നില്‍ മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നിലായി 7000-ലധികം വീതം പ്രതിദിന രോഗമുക്തരുമായി കര്‍ണ്ണാടകവും ആന്ധ്രാപ്രദേശും.

രോഗമുക്തി നേടിയവരും നിലവില്‍ രോഗബാധിതരായവരും (9,47,576) തമ്മിലുള്ള വിടവ് 41.5 ലക്ഷത്തിലധികമാണ് (41,53,831). സുഖംപ്രാപിച്ചവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 5.38 മടങ്ങു കൂടുതലാണിപ്പോള്‍. നിലവില്‍ രോഗബാധിതരായവരുടെ എണ്ണം ആകെ രോഗബാധിരായവരുടെ എണ്ണത്തിന്റെ 15.42 ശതമാനം മാത്രമാണ്. ഇത് തുടര്‍ച്ചയായി കുറയുകയും ചെയ്യുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,589 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. പുതിയ കേസുകളില്‍ 73 ശതമാനവും പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഇതില്‍ മഹാരാഷ്ട്രയില്‍ 11,000 ത്തിലധികവും കര്‍ണാടകത്തില്‍ 6,000 ത്തിലധികവും രോഗികളുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 776 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇവയില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 23% മഹാരാഷ്ട്രയില്‍ നിന്നാണ് (180 മരണം). തമിഴ്‌നാടില്‍ 70 പേര്‍ മരിച്ചു.

****



(Release ID: 1660020) Visitor Counter : 167