PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 28.09.2020

Posted On: 28 SEP 2020 6:07PM by PIB Thiruvananthpuram

 

ഇതുവരെ: 

രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം 50 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു (50,16,520); കഴിഞ്ഞ 24 മണിക്കൂറിനിടെ  74,893 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. 

അടുത്തിടെ ദിനംപ്രതി 90,000-ത്തിലധികം പേരാണു രാജ്യത്തു രോഗമുക്തരാകുന്നത്.

രാജ്യത്ത് രോഗമുക്തി നിരക്ക് 82.58 ശതമാനമായി ഉയര്‍ന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 82,170 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്

കോവിഡ് 19 പ്രതിസന്ധിക്കാലത്ത്, രാജ്യത്തെ കര്‍ഷകര്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയതായി പ്രധാനമന്ത്രി

ഇ-സഞ്ജീവനി ഒപിഡി പ്ലാറ്റ്‌ഫോം 4 ലക്ഷം ടെലി കണ്‍സല്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി 

ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്റെയും മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെയും വില നിയന്ത്രിച്ച് എന്‍പിപിഎ


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

രാജ്യത്ത് രോഗമുക്തരുടെ എണ്ണം 50 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു: രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം 50 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു (50,16,520). കഴിഞ്ഞ 24 മണിക്കൂറിനിടെ 74,893 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. അടുത്തിടെ ദിനംപ്രതി 90,000-ത്തിലധികം പേരാണു രാജ്യത്തു രോഗമുക്തരാകുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1659694

 

ഇന്ത്യയിലെ കര്‍ഷകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി: കോവിഡ് 19 പ്രതിസന്ധിക്കാലത്ത്, രാജ്യത്തെ കര്‍ഷകര്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയതായി മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1659517

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 സെപ്റ്റംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1659517

 

 

ഞായറാഴ്ച സംവാദം-3ല്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളുമായി സംവദിച്ച് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1659583

 

ഇ-സഞ്ജീവനി ഒപിഡി പ്ലാറ്റ്‌ഫോം 4 ലക്ഷം ടെലി കണ്‍സല്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1659282

 

 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബേയുടെ സാന്നിധ്യത്തില്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍ നിന്ന് 2.5 കോടി രൂപയുടെ ചെക്ക് ഐസിഎംആറിന് കൈമാറി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1659305

 

ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്റെയും മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെയും വില നിയന്ത്രിച്ച് എന്‍പിപിഎ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1659266

 

ഖാരിഫ് സീസണിലേക്കുള്ള താങ്ങ് വില നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് 1944 കോടി രൂപയുടെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് എന്‍സിഡിസി അനുവദിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1659614

 

ടോക്കിയോ ഒളിംപിക്‌സിലേക്കുള്ള അത്‌ലറ്റുകള്‍ക്കും പാര-അത്‌ലറ്റുകള്‍ക്കുമുള്ള സമഗ്ര പരിശീലന പദ്ധതി സായ് തയ്യാറാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1659638

 

 

 

****

 

 


(Release ID: 1659805) Visitor Counter : 236