ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്  ഇതുവരെയുള്ള കണക്കുകൾ


 പുതിയ കേസുകളിൽ 75 ശതമാനവും 10 സംസ്ഥാനങ്ങൾ  / കേന്ദ്രഭരണ പ്രദേശങ്ങളിൽ. 

Posted On: 24 SEP 2020 1:05PM by PIB Thiruvananthpuram

 

തുടർച്ചയായി ആറാം ദിവസവും രാജ്യത്ത് പുതുതായി കോവിഡ്  സ്ഥിരീകരിക്കുന്നവരുടെ എണ്ണം പ്രതിദിന രോഗമുക്തരേക്കാൾ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 86, 508 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 75 ശതമാനവും 10 സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. 

21,000 ത്തോളം പേർക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രോഗബാധിതരുടെ പട്ടികയിൽ ഒന്നാമത്. ആന്ധ്രാപ്രദേശിൽ ഏഴായിരത്തോളം പേർക്കും കർണാടകയിൽ ആറായിരത്തിലധികം പേർക്കും ഇന്നലെ  പുതുതായി രോഗം സ്ഥിരീകരിച്ചു. 

 കഴിഞ്ഞ 24 മണിക്കൂറിൽ 1, 129 മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 83 ശതമാനവും 10 സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ 479 പേരും ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ യഥാക്രമം 87, 64 പേരും ഇന്നലെ മരണമടഞ്ഞു. 

 രാജ്യത്തെ കോവിഡ്  പരിശോധനാ സംവിധാനം വിപുലമാക്കിയിട്ടുണ്ട്.  ഗവൺമെന്റ് മേഖലയിലെ 1082 ഉം  സ്വകാര്യമേഖലയിലെ 728 ഉം  ഉൾപ്പടെ ആകെ 1810 കോവിഡ് പരിശോധന കേന്ദ്രങ്ങളാണ് ഉള്ളത്. 

 കഴിഞ്ഞ 24 മണിക്കൂറിൽ 11, 56, 569 പരിശോധനകൾ നടത്തി. ഇതോടെ രാജ്യത്തെ ആകെ പരിശോധനകളുടെ എണ്ണം 6.74 കോടി കവിഞ്ഞു


(Release ID: 1658658) Visitor Counter : 210