PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 21.09.2020
Posted On:
21 SEP 2020 6:28PM by PIB Thiruvananthpuram


ഇതുവരെ:
· രോഗമുക്തി നിരക്ക് 80 ശതമാനത്തിലധികം എന്ന സുപ്രധാന നേട്ടത്തില്‍ ഇന്ത്യ
· കഴിഞ്ഞ 24 മണിക്കൂറിലെ 93,356 ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്നു ദിവസവും 90,000ത്തിലധികം രോഗമുക്തര്‍.
· രോഗമുക്തരുടെ ആഗോള ശരാശരിയില്‍ ഇന്ത്യ മുന്നില്‍; ലോകനിരക്കില്‍ 19 ശതമാനത്തിലധികം രോഗമുക്തര്‍ ഇന്ത്യയില്‍
· രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,961 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു; പുതിയ കേസുകളില്‍ 76 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍.
· ടാറ്റ ഗ്രൂപ്പും സിഎസ്ഐആര്‍-ഐജിബിയും വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ സിആര്‍ഐഎസ്പിആര്‍ കോവിഡ് -19 പരിശോധനയ്ക്ക് ഉപയോഗത്തിനായി അംഗീകാരം
· പിഎംജികെവൈ പ്രകാരം പിഎംയുവൈ ഗുണഭോക്താക്കള്‍ക്ക് 13.57 കോടി സൗജന്യ പാചകവാതകസിലിണ്ടറുകള്‍ വിതരണം ചെയ്തു.


രാജ്യത്തെ പ്രതിദിന കോവിഡ് മുക്തരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 90,000 കടന്നു; ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 44 ലക്ഷത്തോളം; 80 ശതമാനം രോഗമുക്തി നിരക്ക് എന്ന സുപ്രധാന നേട്ടവും രാജ്യം കൈവരിച്ചു
രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം, തുടര്‍ച്ചയായ മൂന്നാം ദിവസവും 90,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,356 രോഗികളാണ് രോഗമുക്തി നേടിയത്. 80 ശതമാനം രോഗമുക്തി നിരക്ക് എന്ന സുപ്രധാന നേട്ടവും രാജ്യം കൈവരിച്ചു. 12 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്. പുതുതായി രോഗ മുക്തി നേടിയവരില്‍ 79% പേരും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നാണ്. ഇതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 44 ലക്ഷത്തോളം (43,96,399) ആയി. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മുക്തര്‍ ഉള്ള രാഷ്ട്രം ഇന്ത്യയാണ്. ആഗോളതലത്തിലെ കോവിഡ് മുക്തരുടെ എണ്ണത്തില്‍ 19 ശതമാനത്തിലേറെ നിലവില്‍ ഇന്ത്യയിലാണ്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1657304
രാജ്യത്തു പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 76% പേരും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 86,961 പുതിയ കോവിഡ് കേസുകളാണ്. ഇതില്‍ 76 ശതമാനം പേരും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്രയില്‍ മാത്രം ഇരുപതിനായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ എണ്ണായിരത്തിലേറെ പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1130 മരണങ്ങളാണ്. ഇതില്‍ 86 ശതമാനത്തോളം 10 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നാണ്. 455 മരണങ്ങള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 101 ഉം ഉത്തര്‍പ്രദേശില്‍ 94 ഉം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1657307
ബിഹാറില്‍ 14000 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവന പദ്ധതി ആരംഭിച്ചു. രാജ്യത്ത് എവിടെയും ലാഭകരമായി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ കര്‍ഷകരെ പ്രാപ്തരാക്കുമെന്നു പ്രധാനമന്ത്രി. എംഎസ്പി മുമ്പത്തെപ്പോലെ തുടരുമെന്നും പ്രധാനമന്ത്രി. പ്രയോജനകരമായ പരിഷ്‌കാരങ്ങള്‍ക്കെതിരെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് സ്ഥാപിത താല്‍പ്പര്യങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത പദ്ധതികള്‍ ബിഹാറിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുമെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. 3 വലിയ പാലങ്ങളുടെ നിര്‍മ്മാണം, നാലുവരി- ആറുവരിപ്പാതകളായി ദേശീയപാതകള്‍ നവീകരിക്കുക എന്നിവയാണ് ദേശീയപാത പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. ബിഹാറിലെ എല്ലാ നദികളിലും 21-ാം നൂറ്റാണ്ടിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പാലങ്ങളുണ്ടാകും. എല്ലാ പ്രധാന ദേശീയ പാതകളും വീതികൂട്ടുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഗ്രാമങ്ങളെ ആത്മനിര്‍ഭര്‍ഭാരതിന്റെ പ്രധാനമുഖമാക്കാന്‍ ഗവണ്‍മെന്റ് വലിയ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും ഇത് ഇന്ന് ബിഹാറില്‍ നിന്ന് ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിന്റെ മാത്രമല്ല, രാജ്യത്തിനാകെ ഇത് ചരിത്രമുഹൂര്‍ത്തമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1657414
ബിഹാറിലെ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1657261
പി.എം.യു.വൈ ഉപഭോക്താക്കള്‍ക്ക് ഇതുവരെ സൗജന്യമായി വിതരണം ചെയ്തത് 13.57 കോടി പാചകവാതക സിലിണ്ടറുകള്‍
പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ പാക്കേജിന്റെ ഭാഗമായി, പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) ഗുണഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ നല്‍കുന്നതിന് 2020 ഏപ്രില്‍ 1 ന് തുടക്കമിട്ടിരുന്നു. പദ്ധതി കാലയളവ് പിന്നീട് 2020 സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 16 വരെയുള്ള (16.09.2020) കണക്കനുസരിച്ച് ഈ പദ്ധതിക്കു കീഴില്‍ ഇതുവരെ 13.57 കോടി സിലിണ്ടറുകള്‍ റീഫില്‍ചെയ്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ രേഖാമൂലം വ്യക്തമാക്കി. സിലിണ്ടര്‍ റീഫില്‍ ചെയ്തു വാങ്ങുന്നതിനുള്ള മുന്‍കൂര്‍ തുക ലഭിച്ചിട്ടും കഴിഞ്ഞ ജൂണ്‍ 30 വരെ വാങ്ങാന്‍ കഴിയാതിരുന്ന ഗുണഭോക്താക്കള്‍ക്കായാണ് പദ്ധതി സെപ്റ്റംബര്‍ 30 വരെ നീട്ടിയത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1657339
പ്രധാനമന്ത്രി സ്വനിധി പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ചു; രാജ്യമെമ്പാടുമുള്ള 50 ലക്ഷത്തിലധികം വഴിയോരക്കച്ചവടക്കാര്‍ക്ക് 10,000 രൂപ വരെ ജാമ്യ രഹിത മൂലധന വായ്പ
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം 2020 ജൂണ്‍ 01 ന്, വഴിയോരക്കച്ചവടക്കാര്‍ക്കായി പ്രധാന്‍മന്ത്രി സ്ട്രീറ്റ് വെന്‍ഡേഴ്സ് ആത്മനിര്‍ഭര്‍ നിധി പദ്ധതി (പി.എം.സ്വനിധി) ആരംഭിച്ചു.രാജ്യമെമ്പാടുമുള്ള 50 ലക്ഷത്തിലധികം വഴിയോരക്കച്ചവടക്കാര്‍ക്ക് 10,000 രൂപ വരെ ജാമ്യ രഹിത മൂലധന വായ്പ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വഴിയുള്ള സഹായം വഴിയോരക്കച്ചവടക്കാര്‍ക്ക് ലഭ്യമാക്കാന്‍ സിഡ്ബിയുമായി സഹകരിച്ച് ആദ്യാവസാന സേവനത്തിനുള്ള ഒരു ഐടി പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്.വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ 2020 ജൂലൈ 02 ന് ആരംഭിച്ചു. പി.എം.സ്വനിധി പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഭവന-നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1657403
കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി
പാര്‍ലമെന്റില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പശ്ചാത്തലത്തില്‍ കര്‍ഷകരെ ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമാണ് ഇതെന്നും വിശേഷിപ്പിച്ചു. ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു, ''ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം! പാര്‍ലമെന്റില്‍ പ്രധാന ബില്ലുകള്‍ പാസാക്കിയതിന് ഞങ്ങളുടെ കഠിനാധ്വാനികളായ കര്‍ഷകര്‍ക്ക് അഭിനന്ദനങ്ങള്‍, ഇത് കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം ഉറപ്പാക്കുകയും കോടിക്കണക്കിനു കര്‍ഷകരെ ശാക്തീകരിക്കുകയും ചെയ്യും. പതിറ്റാണ്ടുകളായി രാജ്യത്തെ കര്‍ഷകനെ പരിമിതികളില്‍ തളച്ചിടുകയും ഇടനിലക്കാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് പാസാക്കിയ ബില്ലുകള്‍ കര്‍ഷകരെ അത്തരം പ്രതിസന്ധികളില്‍ നിന്ന് മോചിപ്പിക്കും. ഈ ബില്ലുകള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവര്‍ക്ക് കൂടുതല്‍ നേട്ടം ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പ്രേരണയേകും. ഞാന്‍ നേരത്തെ പറഞ്ഞിരുന്നു, വീണ്ടും പറയുന്നു: എംഎസ്പി സംവിധാനം നിലനില്‍ക്കും. സര്‍ക്കാര്‍ സംഭരണം തുടരും. നമ്മുടെ കര്‍ഷകര്‍ക്കു സേവനവുമായി ഞങ്ങള്‍ ഇവിടെയുണ്ട്. അവരെ പിന്തുണയ്ക്കാനും അവരുടെ വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും.''
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1656974
കോവിഡ് 19 ആശുപത്രികളിലെ മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍
കോവിഡ് 19 രോഗബാധിതരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആരോഗ്യമേഖലയില്‍ ത്രിതല ക്രമീകരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശംനല്‍കി.ര്‍ക്കാരുകളെ ഉപദേശിച്ചു. കോവിഡ് കെയര്‍ സെന്റര്‍, ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് സെന്റര്‍ (ഡിസിഎച്ച്‌സി), ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്പിറ്റല്‍ (ഡിസിഎച്ച്) എന്നിങ്ങനെയുള്ള സംവിധാനങ്ങളിലാകണം ചികിത്സാസൗകര്യമൊരുക്കേണ്ടത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1657067
കോവിഡ് 19 മഹാമാരിക്കാലത്തെ മെഡിക്കല്‍ മാലിന്യനിര്‍മാര്‍ജനം
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) നിര്‍ദേശപ്രകാരം, ആരോഗ്യ സംരക്ഷണ വിദഗ്ധരും പൊതുജനങ്ങളും ധരിക്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണ (പിപിഇ) കിറ്റ് ഉള്‍പ്പെടെയുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് വെല്ലുവിളിയായി മാറിയിരുന്നു. എന്നാല്‍ ഇതു നിര്‍മാര്‍ജനം ചെയ്യുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1657061
കുട്ടികളുടെ രോഗപ്രതിരോധ പരിപാടികളില്‍ മഹാമാരി ഏല്‍പ്പിച്ച ആഘാതം
2020 ഏപ്രിലില്‍ കോവിഡ് 19 മഹാമാരിയുടെ തുടക്കത്തില്‍ രോഗപ്രതിരോധ സേവനങ്ങള്‍ മന്ദഗതിയിലായിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ സ്വീകരിച്ചതോടെ നില മെച്ചപ്പെട്ടു. രോഗപ്രതിരോധ സേവനങ്ങളും മറ്റും കൃത്യമായി ചെയ്യുന്നതിനുള്ള ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1657055
ഗ്രാമങ്ങളിലെ ആരോഗ്യ സംരക്ഷണത്തില്‍ കോവിഡ് 19 മഹാമാരിയുടെ ആഘാതം
എല്ലാ സംസ്ഥാനങ്ങള്‍ക്കും / കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും 'ഇന്ത്യ കോവിഡ് -19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം തയ്യാറെടുപ്പ് പാക്കേജി'ന് കീഴില്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. സാഹചര്യവും മുന്‍ഗണനകളെയും അടിസ്ഥാനമാക്കി വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യവുമൊരുക്കി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍, 10.09.2020 വരെ 4256.81 കോടി രൂപയുടെ ധനസഹായം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1657054
കോവിഡ് 19 കാലത്തെ തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങള്‍ ഒത്തുചേര്‍ന്നു
കോവിഡ് -19 സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍, പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര വെബിനാറിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു. അസോസിയേഷന്‍ ഓഫ് വേള്‍ഡ് ഇലക്ഷന്‍ ബോഡീസിന്റെ (എ-വെബ്) അധ്യക്ഷസ്ഥാനത്ത് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ഇന്ത്യ വെബിനാര്‍ സംഘടിപ്പിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1657316
****
(Release ID: 1657682)
Visitor Counter : 271