സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

2021-22 ലെ വിപണന സീസണിൽ റാബി വിളകൾക്കുള്ള പുതുക്കിയ താങ്ങുവില (എം.എസ്.പി.) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

Posted On: 21 SEP 2020 7:05PM by PIB Thiruvananthpuramപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (സി.‌സി.‌ഇ‌.എ.) 2021-22 വിപണന സീസണിൽ എല്ലാ അംഗീകൃത റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.താങ്ങു വിലയിലെ ഈ വർധന സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾക്ക് അനുസൃതമാണ്.

പോഷക ആവശ്യകത കണക്കിലെടുത്തും പയർവർഗ്ഗങ്ങളുടെയും എണ്ണക്കുരുവിന്റേയും ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ട് ഈ വിളകൾക്ക് സർക്കാർ താരതമ്യേന ഉയർന്ന താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. വിള വൈവിധ്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് താരതമ്യേന ഉയർന്ന താങ്ങുവില കൊണ്ട് ലക്ഷ്യമിടുന്നത്.


2021-22 ലെ വിപണന സീസണിൽ റാബി വിളകൾക്കുള്ള പുതുക്കിയ താങ്ങുവില

 

Crops

MSP for RMS 2020-21

(Rs/quintal)

MSP for RMS 2021-22

(Rs/quintal)

Cost* of production 2021-22 (Rs/quintal)

Increase in MSP

(Rs/quintal)

Return over cost (in per cent)

Wheat

1925

1975

960

50

106

Barley

1525

1600

971

75

65

Gram

4875

5100

2866

225

78

Lentil (Masur)

4800

5100

2864

300

78

Rapeseed &

Mustard

4425

4650

2415

225

93

Safflower

5215

5327

3551

112

50

 


കോവിഡ് -19 ആഗോള മഹാമാരിയുടെ കാലഘട്ടത്തിലും,2020-21 വർഷത്തിൽ സർക്കാർ നടത്തിയ സമയോചിതമായ ഇടപെടൽ റാബി വിപണന സീസണിലെ എക്കാലത്തെയും റെക്കോർഡായ 39 ദശലക്ഷം ടൺ ഗോതമ്പ് സംഭരണത്തിലേക്ക് നയിച്ചു.ഈ സംഭരണ കാലയളവിൽ 43 ലക്ഷത്തോളം കർഷകർക്ക് പ്രയോജനം ലഭിച്ചു. ഇത് 2019-20 റാബി വിപണന സീസണിലെ സംഭരണത്തെക്കാൾ 22 ശതമാനം കൂടുതലാണ്.


കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ :

i. സംഭരണ പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്തി

ii. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഗോതമ്പ് സംഭരണ കേന്ദ്രങ്ങളുടെ എണ്ണം 1.5 മടങ്ങും പയറുവർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും സംഭരണ കേന്ദ്രങ്ങളുടെ എണ്ണം 3 മടങ്ങും വർദ്ധിപ്പിച്ചു.

iii. മഹാമാരിയുടെ കാലഘട്ടത്തിൽ 75,000 കോടി രൂപ ചെലവിൽ 390 ലക്ഷം ടൺ ഗോതമ്പ് സംഭരിച്ചു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്.

iv. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആരംഭിച്ചതോടെ ഏകദേശം 10 കോടി കർഷകർക്ക് പ്രയോജനം ലഭിച്ചു. മൊത്തം വിതരണം ചെയ്ത തുക ഏകദേശം 93,000 കോടി രൂപയാണ്

v. പി‌.എം‌.കിസാന്റെ കീഴിൽ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഏകദേശം 9 കോടി കർഷകർക്ക് 38000 കോടി രൂപ ലഭിച്ചു.

vi. കഴിഞ്ഞ 6 മാസത്തിനുള്ളിൽ 1.25 കോടി പുതിയ കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകി.

vii. വേനല്‍ കാല വിതയ്ക്കൽ 57 ലക്ഷം ഹെക്ടറാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 16 ലക്ഷം ഹെക്ടർ കൂടുതലാണ്. ഖാരിഫ് വിതയ്ക്കലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതലാണ്.

viii. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഇ-നാം വിപണികളുടെ എണ്ണം 585 ൽ നിന്ന് 1000 ആയി ഉയർന്നു.

ix. അഞ്ചുവർഷത്തിനുള്ളിൽ 10,000 കാർഷിക ഉത്പാദക സംഘങ്ങൾ (ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ - എഫ്.പി.ഒ) സൃഷ്ടിക്കുന്നതിന് 6850 കോടി രൂപ ചെലവഴിക്കും.

x. ഫസൽ ബിമ യോജനയ്ക്ക് കീഴിൽ കഴിഞ്ഞ 4 വർഷത്തിനുള്ളിൽ 17500 കോടി രൂപ വരിയടച്ചപ്പോൾ, 77,000 കോടി രൂപ നഷ്‌ടപരിഹാരം കർഷകർക്ക് ലഭിച്ചു.

xi. ഫസൽ ബിമ യോജന നിർബന്ധിതമല്ലാതാക്കി

xii. കിസാൻ റെയിൽ ആരംഭിച്ചു.

****(Release ID: 1657505) Visitor Counter : 152