പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക്‌സഭാഗം ശ്രീ ബല്ലി ദുര്‍ഗ പ്രസാദ്റാവുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 16 SEP 2020 8:35PM by PIB Thiruvananthpuram

ലോക്‌സഭാ എംപി ശ്രീ ബല്ലി ദുര്‍ഗ പ്രസാദ്  റാവുവിന്റെ   നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

''ലോക്‌സഭാ എംപി ശ്രീ. ബല്ലി ദുര്‍ഗ പ്രസാദ്  റാവുവിന്റെ  നിര്യാണത്തില്‍ ദുഃഖിക്കുന്നു. പരിചയസമ്പന്നനായ നേതാവായിരുന്നു അദ്ദേഹം. ആന്ധ്രയുടെ പുരോഗതിക്കായി അദ്ദേഹം ഫലപ്രദമായ സംഭാവനകളേകി. ദുഃഖകരമായ ഈ മണിക്കൂറില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പമാണ്. ഓം ശാന്തി.''- പ്രധാനമന്ത്രി പറഞ്ഞു.  

**********

 



(Release ID: 1656111) Visitor Counter : 73