PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 17.09.2020

Posted On: 17 SEP 2020 6:29PM by PIB Thiruvananthpuram

 

ഇതുവരെ: 

·    കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് 82,961 പേര്‍; കോവിഡ് മുക്തി നിരക്ക് 78.64%
·    ഇതുവരെ 40 ലക്ഷത്തിലധികം (40,25,079) പേര്‍ സുഖം പ്രാപിച്ചു
·    രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷം (10,09,976) കവിഞ്ഞു·    ചികിത്സയിലുള്ളവരില്‍ പകുതിയോളവും (48.45%) മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്  സംസ്ഥാനങ്ങളില്‍
·    2024 മാര്‍ച്ചോടെ ജന്‍ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10500 ആയി വര്‍ധിപ്പിക്കും

·    മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അടച്ചിരിക്കുന്നതിനാല്‍, അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, എണ്ണ മുതലായവയ്ക്കായി (പാചകച്ചെലവിന് തുല്യമായി) ഭക്ഷ്യസുരക്ഷാ അലവന്‍സ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് നിര്‍ദേശം.

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

തുടര്‍ച്ചയായ രണ്ടാം ദിവസവും 82,000നു മുകളില്‍ രോഗമുക്തരെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യ; രാജ്യത്തെ ആകെ രോഗമുക്തര്‍ 40,25,079 ആയി; രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 30 ലക്ഷം കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,961 പേരാണ് കോവിഡ് മുക്തരായത്. രോഗമുക്തിനിരക്ക് 78.64 ശതമാനമായി വര്‍ധിച്ചു. രാജ്യത്തെ ആകെ രോഗമുക്തര്‍ 40,25,079 ആയി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 30 ലക്ഷം കവിഞ്ഞു (30,15,103). രോഗമുക്തര്‍ ചികിത്സയിലുള്ളവരേക്കാള്‍ ഏകദേശം 4 മടങ്ങ് അധികമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായവരുടെ അഞ്ചിലൊന്നും (21.22%) മഹാരാഷ്ട്രയിലാണ് (17,559). ആന്ധ്രാപ്രദേശ് (10,845), കര്‍ണാടക (6,580), ഉത്തര്‍പ്രദേശ് (6,476), തമിഴ്നാട് (5,768) എന്നീ സംസ്ഥാനങ്ങളില്‍ 35.87 % പേരാണ് രോഗമുക്തിനേടിയത്. പുതുതായി രോഗമുക്തരായവരില്‍ 57.1 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,132 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1655543

രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 2024 മാര്‍ച്ചോടെ 10,500 ആയി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ഗവണ്‍മെന്റ്

ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി, രാജ്യത്തെ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ (പി.എം.ബി.ജെ.കെ) എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. 2024 മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,  500 ആക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കേന്ദ്ര രാസവസ്തു, രാസവളം വകുപ്പ് മന്ത്രി ശ്രീ. ഡി.വി. സദാനന്ദ ഗൗഡ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഉണ്ടാകും. നിലവില്‍ രാജ്യത്ത് 66063 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആണ് ഉള്ളത്. 2020- 21 മുതല്‍ 2024-2025 വര്‍ഷത്തേക്ക് വരെ 490 കോടി രൂപയാണ് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയ്ക്കായി ബജറ്റില്‍  വകയിരുത്തിയിട്ടുള്ളത്. ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന് കീഴിലെ ബ്യൂറോ ഓഫ് ഫാര്‍മസി പി.എസ് യൂസ് ഓഫ് ഇന്ത്യ ആണ് പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1655689


ന്യായവിലയില്‍ ആവശ്യമായ ചികിത്സാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാനായി മുട്ടുമാറ്റിവയ്ക്കല്‍ ഉപകരണങ്ങളുടെ വിലപരിധി എന്‍പിപിഎ 2021 സെപ്റ്റംബര്‍ 14 ദീര്‍ഘിപ്പിക്കുന്നു

യഥാര്‍ഥ ചെലവില്‍ സാധാരണക്കാര്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനാണ് തീരുമാനം. ഇതു സാധാരണക്കാര്‍ക്ക് 1500 കോടി രൂപ ലാഭിക്കാന്‍ സഹായിക്കും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1655460

കോവിഡ് 19 കാലത്ത് പെന്‍ഷന്‍കാരുടെ ക്ഷേമത്തിനുള്ള നടപടികള്‍

കോവിഡ് കാലത്ത് പെന്‍ഷന്‍കാരുടെ ക്ഷേമത്തിനുള്ള നടപടികളെക്കുറിച്ച്
കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് വ്യക്തമാക്കിയത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1655667

രാജ്യത്തുടനീളമുള്ള അംഗന്‍വാടികളില്‍ കോവിഡ് -19 മഹാമാരിയുടെ ആഘാതം

കോവിഡ് -19  സൃഷ്ടിച്ച ആഘാതം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി,ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശത്തിനനുസൃതമായി രാജ്യത്തുടനീളമുള്ള എല്ലാ അംഗന്‍വാടികളും ദേശീയ ദുരന്തനിവാരണ നിയമം-2005 പ്രകാരം, അടച്ചിട്ടിരിക്കുകയാണ്. എങ്കിലും, അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് കൃത്യമായ പോഷകാഹാരം ഉറപ്പാക്കുന്നതിനായി അംഗന്‍വാടി ജീവനക്കാരും സഹായികളും ഗുണഭോക്താക്കളുടെ വീടുകളില്‍ അവര്‍ക്കനുവദിച്ചിട്ടുള്ള പോഷകാഹാരം വിതരണം ചെയ്തു വരുന്നു. 15 ദിവസത്തിലൊരിക്കല്‍ അംഗന്‍വാടി ജീവനക്കാര്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തി  ഭക്ഷ്യവസ്തുക്കളും പോഷകാഹാരവും വിതരണം  ചെയ്യുന്നു എന്ന്  ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനി ഇന്ന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1655753

കോവിഡ് 19 മഹാമാരിക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനം ഉറപ്പാക്കാന്‍ വിദ്യാഭ്യാസമന്ത്രാലയം സ്വീകരിച്ച നടപടികള്‍

സ്‌കൂള്‍ അധ്യയനവുമായി ബന്ധപ്പെട്ടു നിരവധി നടപടികളാണ് വിദ്യാഭ്യാസ മന്ത്രാലയം വിവിധ തലങ്ങളില്‍ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും ആലോചിച്ച് സ്വീകരിച്ചത്. കോവിഡ് -19  കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പിന്നിലാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിരവധി മുന്‍കൈകള്‍ എടുത്തിട്ടുണ്ട്. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1655697

കോവിഡ് കാലത്ത് ഗിരിവര്‍ഗവിഭാഗത്തിന്റെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിച്ച് കേന്ദ്രഗവണ്‍മെന്റ്

കോവിഡ് 19 മഹാമാരിക്കാലത്ത് രാജ്യത്തെ ഗിരിവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രഗവണ്‍മെന്റ് വിവിധ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ഗിരിവര്‍ഗകാര്യ സഹമന്ത്രി ശ്രീമതി. രേണുക സിംഗ് സരുത രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു. ചെറുകിട വനവിഭവങ്ങള്‍ (എംഎഫ്പി), മരങ്ങളല്ലാത്ത വനവിഭവങ്ങള്‍ (എന്‍ടിഎഫ്പി) എന്നിവയുടെ ശേഖരണം, വിളവെടുക്കല്‍, അസംസ്‌കൃത വസ്തുവിനെ വിഭവങ്ങളാക്കല്‍ എന്നിവയ്ക്ക് ലോക്ക്ഡൗണ്‍ കാലത്തും ഇളവുകള്‍ നല്‍കി. കൊറോണയുടെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ വിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഗണിച്ച് അവര്‍ ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പുതുക്കി നിശ്ചയിച്ച  കേന്ദ്ര ഗിരിവര്‍ഗ മന്ത്രാലയം, കുറഞ്ഞ താങ്ങുവില ലഭിക്കുന്ന സാധനങ്ങളുടെ പട്ടികയില്‍ 23 വനവിഭവങ്ങളെക്കൂടി ഉള്‍പ്പെടുത്തി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1655758

ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ വിതരണം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍, തുറക്കുന്നത് വരെ, അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ എന്നിവ അടങ്ങിയ ഭക്ഷ്യ സുരക്ഷാ അലവന്‍സ് (പാചകച്ചെലവിന് തുല്യമായി) നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി അതത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണം. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനി ഇന്ന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1655708

ലോക്ക്ഡൗണ്‍ കാലയളവില്‍ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം

നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്ന് (എന്‍എഎല്‍എസ്എ) 2020 ഏപ്രില്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലയളവില്‍ 2878 ഗാര്‍ഹിക പീഡനക്കേസുകളില്‍ നിയമ സഹായവും മറ്റു സഹായങ്ങളും ലഭ്യമാക്കി. ഗാര്‍ഹിക പീഡന നിയമം 2005 പ്രകാരം സ്ത്രീകളുടെ സംരക്ഷണത്തിനായി 452 കേസുകളില്‍ നിവേദനം സമര്‍പ്പിച്ചു. 694 കേസുകള്‍ കൗണ്‍സലിങ്ങിലൂടെയും മധ്യസ്ഥതയിലൂടെയും പരിഹരിച്ചു. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1655619


കോവിഡ് -19 മഹാമാരിക്കാലത്ത് വ്യോമയാന മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍
വ്യോമയാന മേഖലയില്‍ മഹാമാരിയുടെ ആഘാതം കുറയ്ക്കുന്നതിന് ശ്രമങ്ങള്‍ നടത്തി. ആഭ്യന്തര വിമാന സേവനങ്ങള്‍ ഘട്ടംഘട്ടമായി പുനരാരംഭിച്ചു. വ്യോമയാന മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരിയുടെ രേഖാമൂലമുള്ള മറുപടിയിലാണ് വിവരങ്ങള്‍.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1655672

വന്ദേ ഭാരത് മിഷനു കീഴില്‍ തിരികെയെത്തിച്ച ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍

വിദേശകാര്യ മന്ത്രാലയം (എംഎഎ) നല്‍കിയ വിവരമനുസരിച്ച്, 31.08.2020 വരെ ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാനായി 5817 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1655209

കോവിഡ് -19 പാന്‍ഡെമിക് സമയത്ത് കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമായി ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍

സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്ഐഐ) പരിപാലിക്കുന്ന താരങ്ങള്‍ക്കും പരിശീലകര്‍ക്കും സാമ്പത്തിക കാര്യങ്ങളില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിയിട്ടില്ല. പരിശീലനം തുടരാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തി. കേന്ദ്ര യുവജനകാര്യ കായിക സഹമന്ത്രി ശ്രീ കിരണ്‍ റിജിജു ലോക്സഭയിലാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1655642

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗോവയില്‍ നടത്താനിരുന്ന 36-ാമത് ദേശീയ ഗെയിംസ് മാറ്റിവച്ചു

20.10.2020 മുതല്‍ 04.11.2020 വരെ നടത്താനിരുന്ന 36-ാമത് ദേശീയ ഗെയിംസാണു മാറ്റിവച്ചത്. ഗെയിംസിനായി 97.80 കോടി രൂപയുടെ കേന്ദ്ര സഹായമാണ് ഗോവ ഗവണ്മെന്റിനു നല്‍കിയിരുന്നത്. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=16556423
 

****


(Release ID: 1656039) Visitor Counter : 241