പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കംബോഡിയ പ്രധാനമന്ത്രി ബഹുമാനപ്പെട്ട സംദേച് അക്ക മോഹ സേന പദേയ് ടെക്കോ ഹുന്‍ സെന്നും ടെലിഫോണില്‍ സംസാരിച്ചു

प्रविष्टि तिथि: 10 JUN 2020 8:01PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കംബോഡിയ പ്രധാനമന്ത്രി ബഹുമാനപ്പെട്ട സംദേച് അക്ക മോഹ സേന പദേയ് ടെക്കോ ഹുന്‍ സെന്നും ടെലിഫോണില്‍ ചര്‍ച്ച നടത്തി.
ഇരു നേതാക്കളും കോവിഡ്- 19നെ കുറിച്ചു സംസാരിച്ചു. ഇരു രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ക്കു നല്‍കിവരുന്ന സഹകരണം തുടരുമെന്ന് ഇരുവരും പരസ്പരം സമ്മതിച്ചു. 
ആസിയാനിലെ ഒരു പ്രധാന അംഗവും ഇന്ത്യയുമായി സാംസ്‌കാരിക ബന്ധമുള്ളതുമായ കംബോഡിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യക്കുള്ള പ്രതിബദ്ധത പ്രധാനമന്ത്രി അറിയിച്ചു. 
ഐ.ടി.ഇ.സി. പദ്ധതിക്കു കീഴിലുള്ള ശേഷിവര്‍ധനാ പദ്ധതികളെയും മെക്കോങ്-ഗംഗ് സഹകരണ ചട്ടക്കൂടിനു കീഴിലുള്ള ക്വിക്ക് ഇംപാക്റ്റ് പദ്ധതികളെയും കുറിച്ച് ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ശക്തമായ വികസന പങ്കാളിത്തം ഇരുവരും അവലോകനം ചെയ്തു. 
ഇന്ത്യയുമായുള്ള ബന്ധത്തിനു നല്‍കിവരുന്ന പ്രാധാന്യം കംബോഡിയന്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇതിനോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ശ്രീ. മോദി, ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തില്‍ കംബോഡിയയ്ക്കുള്ള മൂല്യമേറിയ പങ്കു ചൂണ്ടിക്കാട്ടി. 

(रिलीज़ आईडी: 1654984) आगंतुक पटल : 278
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada