PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    


തീയതി: 11.09.2020

Posted On: 11 SEP 2020 6:34PM by PIB Thiruvananthpuram

ഇതുവരെ: 

രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 35,42,663 ആയി. രോഗമുക്തിനിരക്ക് 77.65%

 പ്രതിദിന രോഗമുക്തരില്‍ 60 ശതമാനവും 5 സംസ്ഥാനങ്ങളില്‍ നിന്ന്

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 9,43,480 ആണ്.

ചികിത്സാ ആവശ്യങ്ങൾക്കുള്ള അന്തർസംസ്ഥാന ഓക്സിജൻ വിതരണത്തിൽ, നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു

കോവിഡുമായി ബന്ധപ്പെട്ട് മുന്‍കരുതലുകള്‍ തുടരണമെന്നും അലംഭാവം പാടില്ലെന്നും ജനങ്ങളോട് ഉപരാഷ്ട്രപതി 

ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധിയില്‍ ഗവണ്‍മെന്റ് ഇളവ് വരുത്തി 

ബാങ്ക് വായ്പകൾ എടുത്തവർക്കുള്ള ആശ്വാസ സഹായ നിർണയത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ് 19: പുതിയ വിവരങ്ങള്‍: രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,880 പേരാണ് കോവിഡ് രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ മാത്രം ഒരു ദിവസം 14,000-ത്തിലധികം പേര്‍ രോഗമുക്തരായി. ആന്ധ്രാപ്രദേശില്‍ പതിനായിരത്തിലധികം പേര്‍ കോവിഡ് മുക്തരായി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653246

ചികിത്സാ ആവശ്യങ്ങൾക്കുള്ള അന്തർസംസ്ഥാന ഓക്സിജൻ വിതരണത്തിൽ, നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു: അന്തർസംസ്ഥാന ഓക്സിജൻ വിതരണത്തിന് തടസ്സം സൃഷ്ടിക്കാനും, ഉൽപ്പാദക സംസ്ഥാനത്തിലെ ആശുപത്രികളിൽ മാത്രം ഓക്സിജൻ വിതരണം ചെയ്യാനും ചില സംസ്ഥാനങ്ങൾഉൽപ്പാദകരോടും വിതരണക്കാരോടും  ആവശ്യപ്പെടുന്നതായി  ആരോഗ്യ മന്ത്രാലയത്തിന്റെ  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653254

കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ക്കായി ലഖ്‌നോയിലെ സിഎസ്‌ഐആര്‍-സിഡിആര്‍ഐയില്‍ സീറോളജിക്കല്‍ പരിശോധന

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653349

ദേശീയ വിദ്യാഭ്യാസ നയം 2020 നു കീഴില്‍ '21-ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസം' കോണ്‍ക്ലേവിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു: ദേശീയ വിദ്യാഭ്യാസ നയം 2020 നു കീഴില്‍ '21ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസം' കോണ്‍ക്ലേവിനെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അഭിസംബോധന ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653279

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭ അദ്ധ്യക്ഷൻ  വെങ്കയ്യ നായിഡു കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായി: ഈ മാസം 14 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ രാജ്യസഭയുടെ അദ്ധ്യക്ഷത വഹിക്കുന്നതിനുള്ള സ്വയം തയ്യാറെടുപ്പുകളുടെ ഭാഗമായി രാജ്യസഭാ അദ്ധ്യക്ഷൻ ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653284

കോവിഡുമായി ബന്ധപ്പെട്ട് മുന്‍കരുതലുകള്‍ തുടരണമെന്നും അലംഭാവം പാടില്ലെന്നും ജനങ്ങളോട് ഉപരാഷ്ട്രപതി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653272

ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധിയില്‍ ഗവണ്‍മെന്റ് ഇളവ് നല്‍കി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653327

ഗാന്ധിനഗര്‍ ജില്ലയിലും നഗരത്തിലും 15.01 കോടി രൂപയുടെ വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653075

ബാങ്ക് വായ്പകൾ എടുത്തവർക്കുള്ള ആശ്വാസ സഹായ നിർണയത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു:മൊറട്ടോറിയം കാലയളവിലെ ബാങ്ക് വായ്പ പലിശയും കൂട്ടുപലിശയും എഴുതിത്തള്ളുന്നതും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിനെതിരെ ഗജേന്ദ്ര ശർമ നൽകിയ പരാതിയുടെ വാദം തുടരുന്നു. ഇതോടനുബന്ധിച്ച് നിരവധി പ്രശ്നങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിൽ മികച്ച തീരുമാനം എടുക്കാൻ സമഗ്ര നിർണയത്തിന് കേന്ദ്രസർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653099

 

കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന പൊതു പ്രശ്നങ്ങളെ പരിഹരിക്കാനായി നടത്തുന്ന ശ്രമങ്ങൾ ജി 20 രാഷ്ട്രങ്ങൾ  തുടരണമെന്ന് കേന്ദ്ര തൊഴിൽസഹ  മന്ത്രി സന്തോഷ്‌ കുമാർ ഗാംഗ്വാര്‍: കോവിഡ്   മഹാമാരി സൃഷ്ടിക്കുന്ന പൊതു പ്രശ്നങ്ങളെ പരിഹരിക്കാനായി നടത്തുന്ന ശ്രമങ്ങൾ   തുടരണമെന്ന്ജി 20 രാഷ്ട്രങ്ങളോട് കേന്ദ്ര തൊഴിൽ സഹ മന്ത്രി സന്തോഷ്‌ കുമാർ ഗാംഗ്വാര്‍  ആവശ്യപ്പെട്ടു. ജി 20 അംഗ രാഷ്ട്രങ്ങളിലെ തൊഴിൽ മന്ത്രിമാർക്കായുള്ള പ്രത്യേക വെർച്വൽ യോഗത്തിൽ പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653260

 

***(Release ID: 1653405) Visitor Counter : 11