രാജ്യരക്ഷാ മന്ത്രാലയം

'എയറോ ഇന്ത്യ 21' വെബ്സൈറ്റ്  പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 11 SEP 2020 1:21PM by PIB Thiruvananthpuram

പതിമൂന്നാമത്'എയ്റോഇന്ത്യ 21 'വ്യോമാഭ്യാസ പ്രദർശനം ബംഗളൂരുവിലെ എലഹങ്ക, വ്യോമ സേനാ താവളത്തിൽ 2021 ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുo. ഇന്ന് ന്യൂഡൽഹിയിൽ എയറോ ഇന്ത്യ21ന്റെ വെബ്സൈറ്റ് പ്രതിരോധ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമാണ് എയ്റോ  ഇന്ത്യ.  പ്രദർശനത്തിൽ പങ്കെടുക്കുന്നവർക്കും സന്ദർശകർക്കും ആവശ്യമായ എല്ലാ ഓൺലൈൻ സേവനങ്ങളും വെബ്സൈറ്റിൽ ലഭ്യമാക്കും. ഇതുകൂടാതെ പ്രതിരോധ മന്ത്രാലയത്തിന്റെ  സമീപകാല നയങ്ങൾ,  സംരംഭങ്ങൾ, തദ്ദേശീയ നിർമ്മിതമായ ഹെലികോപ്റ്ററുകൾ, എയർ ക്രാഫ്റ്റ് എന്നിവയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 പ്രദർശനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് അവരുടെ ആവശ്യാനുസരണo വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത്  സ്ഥലം ബുക്ക് ചെയ്യാം.  ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാണ് സേവനം ലഭ്യമാക്കുക. എല്ലാ പണമിടപാടുകളും വെബ്സൈറ്റ് വഴിയായിരിക്കും. 2020 ഒക്ടോബർ 31നു മുൻപ് ബുക്ക്  ചെയ്യുന്നവർക്ക് പ്രത്യേക കിഴിവ് ലഭിക്കും.


സന്ദർശകർക്കും പ്രദർശനം കാണുന്നതിനുള്ള ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം. തങ്ങളുടെ പ്രസിദ്ധീകരണങ്ങൾ സർക്കുലേറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന  മാധ്യമങ്ങൾക്കും പ്രദർശനം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനാകും. അഭിപ്രായങ്ങളും  സംശയങ്ങളും വെബ്സൈറ്റിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക സംവിധാനത്തിൽ രേഖപ്പെടുത്താവുന്നതാണ്.കൂടാതെ പരിപാടിയുടെ സുരക്ഷിതമായ നടത്തിപ്പിന് സ്വീകരിക്കുന്ന ആരോഗ്യ പ്രോട്ടോകോൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

***


(Release ID: 1653322) Visitor Counter : 135