ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് -19 ടെസ്റ്റുകളില്‍ വലിയ വര്‍ദ്ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 11.5 ലക്ഷത്തിലധികം ടെസ്റ്റുകള്‍
Posted On:
09 SEP 2020 1:10PM by PIB Thiruvananthpuram
ഏറ്റവുമധികം രോഗമുക്തരെന്ന (75,000 ത്തോളം) നേട്ടം രേഖപ്പെടുത്തിയ ദിവസം ഇന്ത്യയില്‍ കോവിഡ് ടെസ്റ്റുകളിലും വന്‍കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11.5 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതിദിന പരിശോധന ഏറ്റവും കൂടിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിദിന പരിശോധന ശേഷി ഇതിനകം 11 ലക്ഷം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,54,549 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്.
ഇതോടെ ആകെ ടെസ്റ്റുകള്‍ 5.18 കോടി (5,18,04,677) മറികടന്നു.
സമയബന്ധിതമായ രോഗനിര്‍ണയവും ഫലപ്രദമായ ചികിത്സയും രാജ്യത്തെ മരണനിരക്കു കുറച്ചു. നിലവില്‍ 1.69% ആണ് മരണനിരക്ക്.
കോവിഡ് പരിശോധനാശൃംഖല വര്‍ധിപ്പിച്ചതോടെ ദശലക്ഷത്തിലെ പരിശോധന 37,539 ആയി വര്‍ധിച്ചു.
2020 ജനുവരിയില്‍ രാജ്യത്ത് പുണെയിലെ ടെസ്റ്റിംഗ് ലാബുമാത്രമാണുണ്ടായിരുന്നത്. ഇന്ന് അത് സര്‍ക്കാര്‍ മേഖലയിലെ 1040 ഉം സ്വകാര്യ മേഖലയിലെ 638 ഉം ഉള്‍പ്പെടെ 1678 ലാബുകള്‍ ആയി വര്‍ധിച്ചു.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 854 (സര്‍ക്കാര്‍: 469 + സ്വകാര്യമേഖല: 385)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 703 (സര്‍ക്കാര്‍: 537 + സ്വകാര്യമേഖല: 166)
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 121 (സര്‍ക്കാര്‍: 34 + സ്വകാര്യമേഖല: 87)
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1652592)
Visitor Counter : 222
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu